Categories
Flash News

കോവിഡ് വ്യാപനം അതിരൂക്ഷം ; തിരുവള്ളൂരില്‍ വാര്‍റൂം സജ്ജമാകും

തിരുവള്ളൂര്‍: തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തില്‍ 148 പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇരുപത് വാര്‍ഡുകളിലും കോവിഡ് വാര്‍റൂം തുറന്ന് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ ഭരണ സമിതി യോഗം തീരുമാനിച്ചു.

വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ആശാ വര്‍ക്കര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആര്‍.ആര്‍.ടി മെമ്പര്‍മാര്‍ ,സേവന സന്നദ്ധരായ ഡ്രൈവര്‍മാര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കാളികളാകും. വാര്‍ റൂമിലേക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വസ്തുക്കളും അണുനാശിനികളും അടങ്ങുന്ന കിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ കെ.വി.ഗോപാലന്‌കൈമാറി.വൈസ് പ്രസിഡന്റ് എഫ് എം മുനീര്‍,സ്ഥിരം സമിതി അധ്യക്ഷരായ ഷഹനാസ് കെ.വി, പി.അബ്ദുറഹ്മാന്‍, മെമ്പര്‍മാരായ ഹംസ വാഴേരി ,ബവിത്ത് മലോല്‍, പി.സി.ഹാജറ, ടി.വി.സഫീറ, പി.പി.രാജന്‍ സംബന്ധിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS