കോവിഡ് പ്രതിരോധം : അഴിയൂരിലെ ആശാ പ്രവര്‍ത്തകര്‍ക്ക് ഗ്രാമ പഞ്ചായത്തിന്റെ സ്‌നേഹത്തണല്‍

By | Saturday May 23rd, 2020

SHARE NEWS

വടകര: അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ 53 ദിവസം ഫീല്‍ഡ് തല പ്രവര്‍ത്തനം നടത്തിയ ആശാവര്‍ക്കര്‍മാര്‍ക്ക് പഞ്ചായത്തിന്റെ സ്‌നേഹത്തണല്‍.

3 കോവിഡ് പോസിറ്റീവ് കേസുകളും 240 പേര്‍ സമ്പര്‍ക്കപട്ടികയിലുമുള്ള പ്രയാസകരമായ സമയത്ത് നിശ്ചയദാര്‍ഢ്യത്തോടെയും ആത്മാര്‍ത്ഥതയോടെയും ഫീല്‍ഡില്‍ പ്രവര്‍ത്തിച്ച അഴിയൂര്‍ പഞ്ചായത്തിലെ 21 ആശ പ്രവര്‍ത്തകര്‍ക്കാണ് പഞ്ചായത്ത് 1 മാസത്തേക്ക് ആവശ്യമുള്ള ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റ് സമ്മാനമായി നല്‍കിയത്.

പഞ്ചായത്ത് പ്രസിഡന്റ് വി പി ജയന്‍ കിറ്റ് വിതരണം ഉദഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ അനില്‍ ,വികസന സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ ചാത്തങ്കണ്ടി ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് ,മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ അബ്ദുള്‍ നസീര്‍, ജെ എച്ച് ഐ , സി എച്ച് സജീവന്‍ എന്നിവര്‍ സംബന്ധിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്