വടകര: കോഴിക്കോട് ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം കോവിഡ് വാക്സിന് കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടും വടകരയെ അവഗണിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു.

കോഴിക്കോട്, മുക്കം, നരിക്കുനി, പേരാമ്പ്ര, നാദാപുരം, ബാലുശ്ശേരി, പനങ്ങാട്, കൊയിലാണ്ടി, ഫറോക്ക്, ഗോവിന്ദപുരം കോഴിക്കോട് തുടങ്ങി ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളും സംസ്ഥാനത്തെ 133 കോവിഡ് വാക്സിന് കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് വടകരയെ മാത്രം മാറ്റിനിര്‍ത്തിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ആര്‍എംപി എന്‍.വേണു പ്രസ്താവനയില്‍ പറഞ്ഞു.

കോവിഡ് എന്ന മഹാവ്യാധിയില്‍ നിന്ന് മുക്തമാകും വിധം പ്രതിരോധ വാക്സിനേഷന് കുത്തിവയ്പുകള്ക്കായുള്ള കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്നും വടകരയെ മാറ്റിനിര്‍ത്തിയത് പ്രതിഷേധാര്‍ഹമാണ്.
കോഴിക്കോട്,മുക്കം,നരിക്കുനി,പേരാമ്പ്ര,നാദാപുരം,ബാലുശ്ശേരി, പനങ്ങാട്,കൊയിലാണ്ടി, ഫറോക്ക്,ഗോവിന്ദപുരം തുടങ്ങി ജില്ലയിലെ എല്ലാ പ്രധാന സ്ഥലങ്ങളും വാക്സിനേഷന് കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ വടകരയെ മാത്രം മാറ്റിനിര്‍ത്തിയത് ഏതു മാനദണ്ഡനത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് അധികൃതര്‍ വ്യക്തമാക്കണം .- വേണു പറഞ്ഞു.

കോഴിക്കോട് ജില്ലാ ഗവര്‍മെന്റ് ആശുപത്രി നിലനില്‍ക്കുന്നത് വടകര നഗരത്തിലാണ്. ജില്ലയിലെ തന്നെ പ്രധാന ക്വറന്റൈന് കേന്ദ്രങ്ങളും വടകരയിലുണ്ട്. എന്നിട്ടും വടകരയില്‍ ഒരു വാക്സിനേഷന് കേന്ദ്രം പോലും പ്രഖ്യാപിക്കാത്തതു വടകര നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അതുകൊണ്ട് അടിയന്തിരമായി വടകരയെയും വാക്സിനേഷന് കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് ആര് എം പി ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
News from our Regional Network
RELATED NEWS
