Categories
Flash News

വടകര ജില്ലാ ആശുപത്രിയില്‍ കൊവിഡ് വാര്‍ഡ് ഒരുങ്ങും

വടകര: വടകര ജില്ലാ ആശുപത്രിയില്‍ കൊവിഡ് വാര്‍ഡ് ഒരുങ്ങുന്നു. അന്‍പത് കിടക്കകള്‍ ഉള്ള വാര്‍ഡാണ് ഒരുക്കുക. നിലവിലുള്ള സ്ത്രീകളുടെ വാര്‍ഡ് ആണ് ഇതിനായി പ്രയോജനപ്പെടുത്തുക.

നിലവിലുള്ള പുരുഷന്മാരുടെ വാര്‍ഡ് വേര്‍തിരിച്ച് സ്ത്രീകളുടെയും പുരുഷന്‍മാരുടെയും നോണ്‍ കൊവിഡ് വാര്‍ഡ് ആക്കി മാറ്റും. യുഎല്‍സിസി യുടെ നേതൃത്വത്തില്‍ പെട്ടെന്ന് പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനക്ഷമം ആക്കാനാണ് ഉദ്ദേശിക്കുന്നത്.
ആവശ്യമായ ഫണ്ട് എന്‍ എച്ച് എം ഇല്‍ നിന്ന് ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.ഓക്‌സിജന്‍ ഉള്‍പ്പെടെ രോഗികള്‍ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കും. താല്‍ക്കാലിക ജീവനക്കാരുടെ വേതനത്തിനും കോവിഡ് രോഗികളുടെ ഭക്ഷണത്തിനും ആവശ്യമായ തുക ജില്ലാ പഞ്ചായത്ത് നല്‍കും. ഭക്ഷണത്തിന്റെ ചുമതല ജനകീയ ഹോട്ടലുകള്‍ക്കോ കുടുംബശ്രീക്കോ നല്‍കും. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ഇതിനാവശ്യമായ തീരുമാനങ്ങള്‍ എടുത്തു.
നിലവിലുള്ള 11 സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പുറമേ നാല് പേരെ കൂടി നിയമിക്കും. സൈനിക് വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്ന് ലിസ്റ്റ് വാങ്ങി ഇന്റര്‍വ്യൂ നടത്തി ആയിരിക്കും നിയമനം നടത്തുക. ബ്ലഡ് ബാങ്കില്‍ ബ്ലഡ് കമ്പോണന്റ് സെപ്പറേഷന്‍ യൂണിറ്റ് സ്ഥാപിക്കും.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP