മേപ്പയ്യൂരില്‍ റേഷന്‍ കട ജീവനക്കാരന് കോവിഡ് കൂടുതല്‍ ടെസ്റ്റുകള്‍ നടത്തും

By | Saturday August 1st, 2020

SHARE NEWS

വടകര: മേപ്പയ്യൂര്‍ സലഫി കോളേജില്‍ വെള്ളിയാഴ്ച 260 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ നാലുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേര്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ആയ വ്യക്തിയുടെ ബന്ധുക്കളും നാലാമന്‍ മഞ്ഞക്കുളം റേഷന്‍ കടയിലെ ജീവനക്കാരനുമാണ്.

കഴിഞ്ഞ ദിവസത്തെ സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച നാലു പേരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരിലാണ് വെള്ളിയാഴ്ച ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. ഇതോടെ മേപ്പയ്യൂര്‍ പഞ്ചായത്തിലെ എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്നുപേര്‍ റേഷന്‍ കടകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. പോസിറ്റീവ് ആയ വ്യക്തികളുമായി 21 മുതല്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ വ്യക്തികളും അവര്‍ ഇപ്പോള്‍ താമസിക്കുന്ന വീടുകളില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയണം.

ഇവര്‍ വാര്‍ഡ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന് വിവരം നല്‍കണം. ഇന്നത്തെ റിസള്‍ട്ട് നെഗറ്റീവ് ആയവരും 14 ദിവസം ക്വാറന്റൈനില്‍ തുടരണം. തിങ്കളാഴ്ച കൂടുതല്‍ പേരെ പരിശോധനക്ക് വിധേയമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി കെ റീനയും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ മഹേഷും
അറിയിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്