വടകര: സംസ്ഥാനത്ത് 12000ത്തിലധികം സ്കൂളുകള്‍ നിലവിലിരിക്കെ ചെറിയ ഒരു ശതമാനം സ്കൂളുകളുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി സമ്പൂര്‍ണ്ണ ഹൈടെക് പ്രഖ്യാപനം നടത്തുന്നത് തട്ടിപ്പ് മാത്രമാണെന്ന് കെ.പി.എസ്.ടി.എ വടകര വിദ്യാഭ്യാസ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.അരവിന്ദന് പറഞ്ഞു.

സംസ്ഥാനത്ത് 954 സ്കൂളുകളില്‍ ഹെഡ്മാസ്റ്റര്‍മാരില്ല.
അഞ്ച് വര്‍ഷത്തില്‍ പാഠ്യപദ്ധതി പരിഷ്കരിക്കുന്ന സംസ്ഥാനത്ത് 7 വര്‍ഷമായി പാഠ്യപദ്ധതി പരിഷ്കരിച്ചിട്ടില്ല പിന്നെങ്ങനെയാണ് വിദ്യാലയങ്ങള്‍ ഹൈടെക് ആകുന്നതെന്ന് അദ്ദേഹം ചോദിച്ചു.
സമ്മേളനത്തില്‍ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് പി.രഞ്ജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന നിര്‍വ്വാഹക സമിതി അംഗങ്ങളായ വി.കെ രമേശന്, കെ.മുരളീധരന്, പി.എം.ശ്രീജിത്ത് ,ജില്ലാ പ്രസിഡന്റ്സജീവന് കുഞ്ഞോത്ത് ,പി.രാമചന്ദ്രന് ടി.അജിത്കുമാര്‍, പി.കെ.സതീഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.


പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഷൈജു മാധവന്, സെക്രട്ടറി സുരേഷ് കുമാര്‍ ട്രഷറര്ആര് ഷോഭിത് എന്നിവരെ തെരഞ്ഞെടുത്തു.

കൈറ്റ് വിക്ടേഴ്സ് ചാനല്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള വേദിയാക്കി മാറ്റുന്നതിനെതിരെ സമ്മേളനത്തില്‍ പ്രമേയമവതരിപ്പിച്ചു.

News from our Regional Network
RELATED NEWS
