Categories
Flash News

കെ എസ് ബിമല്‍ ഓര്‍മ്മ ദിനാചരണത്തിന് നാളെ തുടക്കമാകും

വടകര: രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന കെ എസ് ബിമലിന്റെ ഓര്‍മ്മ ദിനം നാളെ ( ജൂലൈ ഒന്ന് ) . ബിമലിന്റെ ആറാം ചരമദിനം സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ വിപുലമായി ആചരിക്കും. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലാണ് പരിപാടികകള്‍ നടക്കുക.


നാളെ വൈകീട്ട് ജനാധിപത്യവേദി എഫ് ബി പേജില്‍ ജനാധിപത്യത്തിന്റെ കാവലാളാവുക എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സെമിനാര്‍ കവി സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എന്‍ പ്രഭാകരന്‍, പ്രൊഫ കല്‍പ്പറ്റ നാരായണന്‍, കെ കെ രമ എംഎല്‍എ , ഇ കെ വിജയന്‍ എംഎല്‍എ എന്നിവര്‍ സംസാരിക്കും.
ജൂലൈ 2 മുതല്‍ ജൂലൈ 5 വരെ ക്ലബ് ഹൗസില്‍ വിവിധ വിഷയങ്ങളില്‍ സംവാദങ്ങള്‍ അരങ്ങേറും. ബിമല്‍ അനുസ്മരണത്തിന്റെ ഭാഗമായി മൊബൈല്‍ ഫോട്ടോഗ്രാഫി, ഓണ്‍ലൈന്‍ നൃത്ത മത്സരം, ഏകപ്രാത നാടകത്തിന്റെ വീഡിയോ വീഡിയോ ആവിഷ്‌കാര മത്സരം, കവിതാ പുരസക്കാരം എന്നിവയും സംഘടിപ്പിക്കുന്നുണ്ട് .

മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 9947 463 608 എന്ന നമ്പറിലും നൃത്ത മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 9447 446 446 എന്ന നമ്പറിലും ഏകപ്രാത നാടകത്തിന്റെ വീഡിയോ വീഡിയോ ആവിഷ്‌കാര മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 9745 009 983 എന്ന നമ്പറിലും കവിതാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 9497 646 737 എന്ന നമ്പറിലും സൃഷ്ടികള്‍ അയക്കേണ്ടതാണ്. സൃഷ്ടികള്‍ അയക്കുന്നവര്‍ ജൂണ്‍ 10 ന് രാത്രി 12 ന് മുന്‍പായി അയക്കണം. കൂടുതല്‍ വിവരങ്ങള്‍ അതത് നമ്പറുകളില്‍ ബന്ധപെടാം.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP