Categories
Flash News

വടകരയിലെ എഇഒ ഓഫീസിനെതിരെ പ്രതിഷേധവുമായി കെ എസ് ടി എ

വടകര: ഉപജില്ലയിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതില്‍ വടകര എഇഒ ഓഫീസ് കാണിക്കുന്ന നിരുത്തരവാദിത്ത സമീപനം ഉടന്‍ അവസാനിപ്പിക്കണമെന്ന് കെഎസ്ടിഎ വടകര സബ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.


നിയമനാംഗീകാരം, ശമ്പള പരിഷ്‌കരണം, ഗ്രേഡാനുകൂല്യങ്ങള്‍ തുടങ്ങിയവയ്ക്ക് എഇഒ ഓഫീസ് അനാവശ്യ തടസ്സവാദങ്ങള്‍ ഉന്നയിക്കുന്നത് പതിവാണ്. പ്രധാനാധ്യാപക നിയമനം നടക്കാത്ത സ്‌കൂളുകളില്‍ മാര്‍ച്ച് മാസത്തെ ശമ്പളം ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.
ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാത്ത പക്ഷം പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോവുമെന്ന് കെഎസ്ടിഎ അറിയിച്ചു. അഖിലേഷ് ചന്ദ്ര അധ്യക്ഷനായി. ബി മധു, വി വി വിനോദ്, കെ നിഷ, കെ രഞ്ചുമോന്‍, കെ അജിത, വി പി സന്ദീപ് എന്നിവര്‍ സംസാരിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP