പാറക്കല്‍ അബ്ദുള്ള എംഎല്‍എയെ അക്രമിച്ചാല്‍ പ്രതിരോധിക്കുമെന്ന് ഓര്‍ക്കാട്ടേരിയിലെ യുഡിഎഫ് പൊതുയോഗം ; സിപിഎമ്മിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി

By | Saturday March 31st, 2018

SHARE NEWS

വടകര: എതിര്‍പ്പിന്റെ സ്വരങ്ങളെ കായികമായി നേരിടുന്ന സിപിഎമ്മിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും സിപിഎം നയം മാറ്റിയില്ലെങ്കില്‍ ജനം തെരുവില്‍ നേരിടുന്ന അവസ്ഥയുണ്ടാകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി എം പി.

സിപിഎം അക്രമങ്ങള്‍ക്കും കള്ളപ്രചരണങ്ങള്‍ക്കുമെതിരെ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഓര്‍ക്കാട്ടേരിയില്‍ സംഘടിപ്പിച്ച യുഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എതിരാളികളെ ആസൂത്രിതമായി കൊലപ്പെടുത്ത സിപിഎം എന്ന സംഘടനയെ നിരോധിക്കേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച വിഡി സതീശന്‍ എംഎല്‍എ പറഞ്ഞു.

സിപിഎമ്മിന്റെ ബിജെപി വിരോധം കപടനാട്യമാണ്. ലാവ്‌ലിന്‍ കേസില്‍ സിബിഐയെ വരുതിയിലാക്കാനാണ് പിണറായി വിജയന്‍ സംഘപരിവാറിനോട് സന്ധി ചെയ്തിരിക്കുന്നത്.

കോണ്‍ഗ്രസാണ് മുഖ്യശത്രുവെന്ന പ്രകാശ് കാരാട്ടിന്റെ പ്രസ്താവന തെളിയിക്കുന്നത് ഇതാണ്. കേരളത്തിലെ സിപിഎം നേതൃത്വമാണ് കോണ്‍ഗ്രസിനോട് സഖ്യം വേട്ടണ്ടെന്ന് വാദിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

സ്വന്തം നാട്ടിലെ അക്രമങ്ങളെ നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന പാറക്കല്‍ അബദുള്ളയെ തെരഞ്ഞ് പിടിച്ച് ആക്രമിച്ചാല്‍ യുഡിഎഫ് ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണ്‍ അധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുള്ള എംഎല്‍എ, സി കെ മൊയ്തു, ക്രസ്റ്റ് അബ്ദുള്ള, സിപി വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...