Categories
Breaking News

തൊഴില്‍ ചൂഷണം ചോദ്യം ചെയ്തതിനെതിരെ അധ്യാപികമാര്‍ക്കെതിരെ പ്രതികാര നടപടിയെന്ന് പരാതി

വടകര: വടകരയിലെ അമൃത വിദ്യാലയത്തില്‍ അധ്യാപികമാര്‍ക്കെതിരെ പ്രതികാര നടപടിയെന്ന് പരാതി. തൊഴില്‍ ചൂഷണത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതെന്ന് അധ്യാപികമാര്‍ പറയുന്നു.

വര്‍ഷങ്ങളായി സേവനമനുഷ്ഠിക്കുന്ന രണ്ട് അധ്യാപികമാരായ ശ്രീബയും നിഷയുമാണ് മാനേജ്‌മെന്റിനെതിരെ പരാതിയുമായി രംഗത്ത് എത്തി. വനിതാ അധ്യാപികമാരായ അയല്‍ സംസ്ഥാനങ്ങളിലേക്കാണ് സ്ഥലം മാറ്റിയത്. വടകര സ്വദേശിനിയായ ശ്രീബയെ കൊല്ലത്തേക്കും പേരാമ്പ്ര സ്വദേശിനിയാ നിഷയെ തമിഴ്‌നാട്ടിലേക്കുമാണ് സ്ഥലം മാറ്റിയത്. ജൂണ്‍ 9 ാം തിയതിക്ക് തന്നെ ജോലിക്ക് എത്തണമെന്നും അറിയിച്ചിട്ടുണ്ട്.

തൊഴില്‍ ചൂഷണത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിലുള്ള പ്രതികാര നടപടിയുടെ അവാസനം മാത്രമാണിതെന്നാണ് അധ്യാപികമാരുടെ പരാതി. പരീക്ഷ മൂല്യ നിര്‍ണ്ണയത്തില്‍ നിന്നും ഒഴിവാക്കുക, സ്റ്റാഫ് മീറ്റിംഗില്‍ പങ്കെടുപ്പിക്കാതിരിക്കുക , വിദ്യാലയത്തില്‍ നിന്നും ഒറ്റപ്പെടുത്തുക തുടങ്ങിയ നിരവധി പ്രതികാര നടപടികള്‍ക്ക് തങ്ങള്‍ ഇരയായെന്നാണ് അധ്യാപികമാരുടെ പരാതി.


ശബളത്തിലെ ഒരു ഭാഗം തിരിച്ച് പിടിച്ചത് ചോദ്യം ചെയ്ത് തങ്ങളുടെ കഷ്ടകാലം തുടങ്ങി. പ്രതിമാസ ശബളമായ 10,000 രൂപയുടെ ചെക്ക് സ്വീകരിച്ചതായി ഒപ്പിട്ട് വാങ്ങിയതിന് ശേഷം 4000 രൂപ തിരിച്ച് വാങ്ങുന്ന മാനേജ്്‌മെന്റിന്റെ നടപടി ചോദ്യം ചെയ്തിനാണ് തങ്ങളെ ഇത്രയും കാലം വേട്ടയാടിയത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ പുരോഗമിക്കുന്നതിനെയുള്ള സ്ഥലമാറ്റം അനാവശ്യമാണെന്നും മാനേജ്‌മെന്റിന്റെ പ്രതികാര നടപടിക്കെതിരെ നിയമപടി സ്വീകരിക്കുമെന്നും അധ്യാപികമാര്‍ പറഞ്ഞു.

വടകര വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ കുറവാണെന്നും കൂടതല്‍ അധ്യാപകരെ ആവശ്യമില്ലെന്നും അധ്യാപകരെ ആവശ്യമുള്ള ഇടങ്ങളിലേക്ക് മാറ്റിയതാണെന്നും അമൃത മാനേജ്‌മെന്റ് അറിയിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS