Categories
Flash News

ഭൂമി ഏറ്റെടുക്കല്‍ ; പ്രതിഷേധവുമായി കുഞ്ഞിപ്പള്ളി വഖഫ് സംരക്ഷണ സമിതി

വടകര: ദേശീയ പാതാ വികസനത്തിന്റെ പേരില്‍ നിയമവിരുദ്ധമായി കുഞ്ഞിപ്പള്ളി വഖഫ് ഭൂമി ഏറ്റെടുക്കാനുള്ള റവന്യൂ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് വഖഫ് സംരക്ഷണ സമിതി വടകര എല്‍ എ (ലാന്‍ഡ് അക്വസിഷന്‍) ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

പ്രതിഷേധ ധര്‍ണ്ണ വഖഫ് പരിപാലന സമിതി സംസ്ഥാന സിക്രട്ടറി ഉമ്മര്‍ ഏറാമല ഉദ്ഘാടനം ചെയ്തു. 2009 ലെ ഡി പി ആറിലും ഓണര്‍ഷിപ്പ് സ്റ്റാറ്റസിലും ഉള്‍പ്പെടാത്ത വഖഫ് ഭൂമി പിന്നീട് സര്‍വ്വേ അളവില്‍ ഉള്‍പ്പെട്ടത് ദുരൂഹമാണ്.
അലൈന്റ്‌മെന്റില്‍ പോലും വ്യത്യാസം കാണിക്കാതെയാണ് അളവില്‍ മാറ്റം വന്നത്. വഖഫ് സംരക്ഷണ സമിതി ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ നടപടികള്‍ നടന്ന് വരികയാണ്. ഇതിനിടക്ക് ഉദ്യോഗസ്ഥരും കമ്മറ്റിയിലെ ചിലരും ചേര്‍ന്ന് സര്‍വ്വേ നടത്താനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണ് എന്നും ഉമ്മര്‍ ഏറാമല പറഞ്ഞു. കുഞ്ഞിപ്പള്ളി പരിപാലന സമിതി മുന്‍ പ്രസിഡണ്ട് കെ പി ചെറിയ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സാലിം പുനത്തില്‍ ധര്‍ണ്ണക്ക് ആശംസയര്‍പ്പിച്ചു. കെ പി അബൂബക്കര്‍, അലി എരിക്കില്‍, സൈനുദ്ധീന്‍ എ കെ, സര്‍ജാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP