വടകര: മോഡല്‍ പോളിടെക്നിക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിലെ ഒഴിവുള്ള കംപ്യൂട്ടര്‍ ഹാര്ഡ്വെയര് എഞ്ചിനീയറിംഗ്, ബയോ-മെഡിക്കല്‍ എഞ്ചിനീയറിംഗ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് ഒക്ടോബര്‍ 31ന് നടത്തും. ഇതുവരെ അപേക്ഷി ക്കാത്ത വിദ്യാര്‍ഥികള്‍ രാവിലെ 10 മണിക്ക് സ്ഥാപനത്തിലെത്തി രജിസ്ട്രേഷന് നടത്തണം.
ഐടിഐ/കെജിസിഇ വിദ്യാര്‍ഥികള്‍ 50% മാര്‍ക്കോട് കൂടിയും പ്ലസ് ടു/വിഎച്ച്എസ്ഇ വിദ്യാര്‍ഥികള്‍ സയന്‍സ് വിഷയത്തില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് 50% മാര്‍ക്കോട് കൂടിയും വിജയിച്ചതായിരിക്കണം.

അസ്സല് സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷിതാവിനൊപ്പം ഹാജരാകണം. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഫീസാനുകൂല്യങ്ങള്‍ ലഭിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. ഫോണ്‍- 0496 2524920, 8891817407.

വടകര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Vatakaranews Live
RELATED NEWS
