Categories
Flash News

കുറ്റ്യാടിയിലെ അഭിമാന വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍

വടകര: കുറ്റ്യാടിയുടെ നിയുക്ത എംഎല്‍എ കെ പി കുഞ്ഞമ്മദ് കുട്ടി മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍മ്മ പദ്ധതി തയ്യാറാക്കുന്നു. ഇതിനായി തൊട്ടടുത്ത ദിവസങ്ങളില്‍ പഞ്ചായത്ത് തലത്തിലും ബ്ലോക്ക് തലത്തില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും എന്ന് അദ്ദേഹം, കുറ്റ്യാടി മണ്ഡലം എല്‍ഡിഎഫ് ഭാരവാഹി യോഗത്തെ അറിയിച്ചു.


ഏഴിന് നടക്കുന്ന വിജയ ദിനം മണ്ഡലത്തിലെ തിളക്കമാര്‍ന്ന വിജയത്തിന്റെ സാഹചര്യത്തില്‍ ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും കുടുംബാംഗങ്ങള്‍ക്കു മധുര പലഹാരം വിതരണം ചെയ്തും ഏഴ് മണിക്ക് ഗ്രഹാന്തരീക്ഷത്തില്‍ ആഘോഷിക്കാനും തീരുമാനിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങുന്ന മുറയ്ക്ക് തിരഞ്ഞെടുപ്പ് അവലോകനങ്ങള്‍ പൂര്‍ത്തിയാക്കും. യോഗത്തില്‍ തുടര്‍ന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.
യോഗത്തില്‍ ചെയര്‍മാന്‍ കെകെ നാരായണന്‍ അധ്യക്ഷത വഹിച്ചു. കെപി കുഞ്ഞമ്മദ് കുട്ടിക്ക് പുറമെ സെക്രട്ടറി കെകെ ദിനേശന്‍, കെകെ ലതിക, പി സുരേഷ് ബാബു, ആയാടത്തില്‍ രവി, വടയക്കണ്ടി നാരായണന്‍, സി എച്ച് ഹമീദ്, വള്ളില്‍ ശ്രീജിത്ത്, കോറോത്ത് ശ്രീധരന്‍, വിനോദ് ചേറിയത്ത്, അഷ്‌റഫ്, കെപി പവിത്രന്‍, പി രാധാകൃഷ്ണന്‍, പികെ ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS