Categories
Flash News

സെല്‍ഫിയോടെ തുടക്കം ആവേശം കൈവിടാതെ രണ്ടാം ഘട്ട പ്രചാരണം

വടകര: വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ രണ്ടാം ഘട്ട പ്രചാരണം മൂന്നാം ദിവസത്തിലേക്ക് കടന്നു. പുലരി, ലോകനാര്‍കാവ് , പണിക്കോട്ടി റോഡ് എന്നിവടങ്ങളില്‍ പര്യടനം നടത്തി.


സംസ്ഥാനത്ത് തുടര്‍ ഭരണം ഉറപ്പായ സാഹചര്യത്തില്‍ കുറ്റ്യാടി നിയമസഭാ മണ്ഡലത്തില്‍ നിന്നും എല്‍ഡിഎഫ് പ്രതിനിധി നിയമസഭയില്‍ എത്തേണ്ടത് അനിവാര്യമാണെന്നും മണ്ഡലത്തിലെ വികസന മുരടിപ്പ് ഇല്ലാതാക്കാന്‍ എല്‍ഡിഎഫ് ജയം ഉറപ്പ് വരുത്തണമെന്നും കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
സമീപ മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറ്റ്യാടി വികസന മേഖലയില്‍ ഏറെ പിന്നോട്ട് പോയി , സംസ്ഥാന സര്‍ക്കാര്‍ വികസനത്തിന് വേണ്ടി ഏല്‍പ്പിച്ച പണം വിനിയോഗിക്കാന്‍ കഴിയാത്ത എംഎല്‍എയാണ് ഇവിടെയുണ്ടായത്. കുഞ്ഞമ്മദ് കുട്ടി ആരോപിച്ചു. എല്‍ഡിഎഫ് നേതാക്കളായ കെ കെ ലതിക, കെ കെ ദിനേശന്‍, ആര്‍ ബല്‍റാം, വള്ളില്‍ ശ്രീജിത്ത് , പി കെ മോഹന്‍ദാസ് , എം നാരായണന്‍, സി എം ഷാജി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP