Categories
Breaking News

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ; വില്യാപ്പള്ളിയില്‍ സിപിഐ(എം) മത്സരിക്കുന്ന 12 സീറ്റുകളില്‍ ധാരണയായി

വടകര: തദ്ദേശ തെരഞ്ഞെടുപ്പില്‍ വില്യാപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ഭരണം നിലനിര്‍ത്താനും യുഡിഎഫ് കേന്ദ്രങ്ങളില്‍ അട്ടിമറി വിജയം നേടുകയെന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ എല്‍ഡിഎഫ് നേതൃത്വം ഏറെ മുന്നേറിക്കഴിഞ്ഞു.

ആകെയുള്ള 17 സീറ്റില്‍ സിപിഎം മത്സരിക്കുന്ന 12 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ കുറിച്ച് ധാരണയായി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സോഷ്യല്‍ മീഡയയില്‍ ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി സൈബര്‍ സഖാക്കള്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഘടകക്ഷികളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം നടക്കുമെന്ന് എല്‍ ഡി എഫ് നേതൃത്വം വ്യക്തമാക്കി.

സിപിഎം പിന്തുണയുള്ള രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 12 പേരുടെ സ്ഥാനാര്‍്ത്ഥിത്വത്തിലാണ് ധാരണയായതത്. സംസ്ഥാന സര്‍ക്കാറിന്റെ വികസന നേട്ടങ്ങളോടൊപ്പം അഞ്ച് വര്‍ഷകാലയളവില്‍ പഞ്ചായത്ത് ഭരണ സമിതി നടത്തിയ വികസന പ്രവര്‍ത്തനനങ്ങളും തങ്ങള്‍ക്ക് അനുകൂലമാകുന്ന പ്രതീക്ഷയിലാണ് ഇടത് നേതൃത്വം. കാര്‍ഷിക മേഖലയിലും അടിസ്ഥാന സൗകര്യ മേഖലയിലിലും മികവാര്‍ന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് ഇടത് പക്ഷം അവകാശപ്പെടുന്നു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP