കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷന്‍ എല്‍.ജി.എസ് ഒറ്റത്തവണ പ്രമാണ പരിശോധന 22 മുതല്‍

By | Friday July 19th, 2019

SHARE NEWS

കോഴിക്കോട് : സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍ എല്‍.ജി.എസ് (കാറ്റഗറി നം. 113/17) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2019 ഏപ്രില്‍ 20 ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട കോഴിക്കോട് ജില്ലയിലെ വനിത, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒറ്റത്തവണ പ്രമാണ പരിശോധന 2019 ജുലൈ 22 മുതല്‍ 26 വരെയുള്ള അഞ്ച് ദിവസങ്ങളിലായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പി.എസ്.സി ഓഫീസില്‍ രാവിലെ 10 മണി മുതല്‍ നടത്തും.

ഉദ്യോഗാര്‍ത്ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും അസ്സല്‍ തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സംവരണം അവകാശപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി, പട്ടികവര്‍ഗ്ഗം)/നോണ്‍ക്രിമിലയര്‍ സര്‍ട്ടിഫിക്കറ്റ് (മറ്റ് പിന്നോക്ക സമുദായം) എന്നിവ സഹിതം മേല്‍പറഞ്ഞ തീയതികളില്‍ നേരിട്ട് ഹാജരാവേണ്ടതാണെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.

വിനോദന്റെ കൊലപാതകം ഇന്ന് ഡി വൈ എഫ്‌ ഐ പ്രതിഷേധ കൂട്ടായ്മ

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്