Categories
Flash News

ഗോവയില്‍ നിന്നും വടകരയിലേക്ക് മദ്യമൊഴുകുന്നു

വടകര: ഗോവന്‍ വിദേശ മദ്യം തേടിയെത്തുന്നവരുടെ പറുദ്ദീസയായി വടകര. ലോക്ക് ഡൗണില്‍ മദ്യഷോപ്പുകള്‍ അടഞ്ഞ് കിടന്നതോടെ ഗോവയില്‍ നിന്നു വടകരയിലേക്ക് അനധികൃത വിദേശമദ്യം ഒഴുകുന്നു. ഗോവയില്‍ മാത്രം വില്‍പ്പന അവകാശമുള്ള വിദേശ മദ്യമാണ് വടകര റെയില്‍വെ സ്റ്റേഷന്‍ വഴി കടന്ന് പോകുന്നത്.


എക്‌സൈസും റെയില്‍വേ സംരക്ഷണ സേനയും ജാഗ്രത കാണിക്കുമ്പോഴും ലിറ്റര്‍ കണക്കിന് മദ്യമാണ് വടകരയിലേക്ക് എത്തുന്നത്. വടകര എക്‌സൈസ് സംഘവും വടകര റെയില്‍വേ സംരക്ഷണ സേനയും സംയുക്തമായി നടത്തിയ റെയ്ഡില്‍ ട്രെയിന്‍ മാര്‍ഗം കടത്തി കൊണ്ടു വരികയായിരുന്ന 58 കുപ്പികളിലായുള്ള 38.625 ലിറ്റര്‍ ഗോവ വിദേശ മദ്യം കണ്ടെത്തി കേസെടുത്തു.
പ്രിവെന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂലിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാകേഷ് ബാബു, സന്ദീപ്, ഡ്രൈവര്‍ ബബിന്‍, ആര്‍. പി. എഫ് ഇന്‍സ്‌പെക്ടര്‍ കെ. എം. സുനില്‍കുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പി. പി. ബിനീഷ്, ആര്‍. പി. എഫ്. കോണ്‍സ്റ്റബിള്‍മാരായ ഷെറിന്‍, മിഥുന്‍ എന്നിവര്‍ പങ്കെടെത്തു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS