പള്ളി പെരുന്നാള്‍ മാഹിയില്‍ മദ്യവില്‍പ്പനക്ക് വിലക്ക്

By | Monday October 14th, 2019

SHARE NEWS


മാഹി: സെന്റ് തെരേസാ പള്ളി തിരുനാളിന്റെ ഭാഗമായി ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ടു ദിവസങ്ങളിലും ദേശീയപാതയില്‍ ഹോസ്പിറ്റല്‍ ജങ്ഷന്‍ മുതല്‍ സെമിത്തേരി റോഡ് ജങ്ഷന്‍ വരെ വാഹന ഗതാഗതം അനുവദിക്കില്ല.

തലശേരി ഭാഗത്തുനിന്നും വരുന്ന ബസ്, ലോറി മുതലായ വാഹനങ്ങള്‍ ദേശീയപാതയില്‍നിന്ന് മാഹി സെമിത്തേരി റോഡ് വഴി ഇടത്തോട്ട് തിരിഞ്ഞ് ഭാരതിയാര്‍ റോഡ്,ഐ കെ കുമാരന്‍ മാസ്റ്റര്‍ റോഡ്,റെയില്‍വേ സ്‌റ്റേഷന്‍ റോഡ്,അഴിയൂര്‍ ചുങ്കം വഴി ദേശീയപാതയിലേക്ക് കടക്കണം. ചെറുവാഹനങ്ങള്‍ മാഹി മുണ്ടോക്ക് ജങ്ഷനില്‍നിന്നും ഇടത്തോട്ട് തിരിഞ്ഞ് മഞ്ചക്കല്‍ റോഡ് വഴി റെയില്‍വേ സ്‌റ്റേഷന്‍ റോഡിലേക്ക് പ്രവേശിക്കണം.

വടകര ഭാഗത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മാഹി ആശുപത്രി ജങ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് താഴത്തങ്ങാടി റോഡ്,ടാഗോള്‍ പാര്‍ക്ക് വഴി ദേശീയപാതയിലേക്ക് പ്രവേശിക്കണം.

സ്‌പോര്‍ട്‌സ് ഗ്രൗണ്ടിലും ടാഗോര്‍ പാര്‍ക്കിന് മുന്നിലുള്ള ഗ്രൗണ്ടിലും താത്തക്കുളം ഗ്രൗണ്ടിലും വാഹന പാര്‍ക്ക് ചെയ്യാം.

മാഹി ടൗണിലെ മുഴുവന്‍ മദ്യ ഷോപ്പുകളും അടക്കും

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്