Categories
Breaking News

അതിജീവന നടനവുമായി നര്‍ത്തകി ലിസി മുരളീധരന്‍

 

മാഹി: കൊ വിഡ് കാലത്ത് ന്യത്തവേദികള്‍ അന്യമാകുമ്പോഴാണ് പ്രശസ്ത നര്‍ത്തകി ലിസി മുരളീധരനും മകള്‍ കലാമണ്ഡലം സരിഗയും ഓണ്‍ലൈന്‍ ന്യത്തത്തിന്റെ കുളിര്‍മ്മ പകരുന്നത് .പ്രശസ്ത സാഹിത്യകാരന്‍ രാജേന്ദ്രന്‍ എടത്തുകരയുടെ വരികള്‍ക്ക് നല്കിയ ന്യത്താ വിഷ്‌ക്കാരവും കൊ വിഡ് പ്രതിരോധ ന്യത്തവും സോഷ്യല്‍ മീഡിയയിലൂടെവൈറലായിരുന്നു.

ഓണ്‍ലൈന്‍ ന്യത്ത പOനം വിജയിക്കുമോ  എന്ന ആശങ്കയുമുണ്ടായിരുന്നു. അതിനെ മറികടക്കാന്‍ വേണ്ടിയാണ് ആധുനിക സാങ്കേതിക വിദ്യയില്‍ ന്യത്ത പOനം ആരംഭിക്കാന്‍ ഇവര്‍

ചിന്തിച്ചത് .തുടക്കത്തില്‍കുറച്ച് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും,ഇപ്പോള്‍ നൂറോളം കുട്ടികളും വീട്ടമ്മമാരും പ0നത്തില്‍ തല്പരരാണ്  ലോക്ക് ഡൗണ്‍ ആയതോടെ കുറച്ച് മാസങ്ങള്‍ ക്ലാസുകള്‍ നിര്‍ത്തേണ്ടി വന്നു.   ഇപ്പോള്‍ എല്ലാവരും ഓണ്‍ ലൈന്‍ ക്ലാസില്‍ സജ്ജീവമാണ്.


കല ജീവിതോപാധിയായ ഇവര്‍ക്ക്  ഈ ഘട്ടത്തില്‍ ഒട്ടേറെ സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെങ്കിലും അതിനെ അതിജീവിക്കാന്‍ ശ്രമിക്കുകയാണ് നര്‍ത്തകി ലിസി മുരളീധരനും മകള്‍ കലാമണ്ഡലം സരിഗയും.

ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി ഒട്ടേറെ ന്യത്ത പരിപാടികള്‍ കോവിഡില്‍ നഷ്ടപ്പെട്ടപ്പോള്‍ അതിജീവനം ലക്ഷ്യമിട്ടായിരുന്നു ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത് .  വളരെ നല്ല പ്രതികരണമാണ് കുട്ടികളില്‍ നിന്നും വീട്ടമ്മമാരില്‍ നിന്നും ലഭിക്കുന്നത്.

ഗള്‍ഫ് നാടുകളിലെയും നാട്ടിലെയും തന്റെ ശിഷ്യകളെ ഏകോപിപ്പിച്ചു കൊണ്ട് വേറിട്ട രീതിയില്‍ ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ ന്യത്തത്തിലുടെ ലോകം മുഴുവന്‍ പ്രചരിപ്പിക്കുകയാണ് ഈ അമ്മയും മകളും.

 

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP