വടകര: മതാതീത ആത്മീയതയുടെ വിശ്വഗുരവും പിന്നാക്ക ജനവിഭാഗങ്ങളുടെ വഴികാട്ടിയുമായ ശ്രീനാരായണ ഗുരുവിന്റെ ജീവ ചരിത്രം ആസ്പദമാക്കി പ്രശസ്ത നര്‍ത്തകി ലിസി മുരളീധരന് ചിട്ടപ്പെടുത്തിയ ഗുരുവേദ ജ്ഞാനാമൃതം നാളെ അരങ്ങിലെത്തും. ഗുരുദേവ ദര്ശനങ്ങള്് പ്രചാരം നല്‍കുക എന്ന ലക്ഷ്യത്തോടെ എസ് എന്‍ഡിപി യോഗം വടകര യൂണിയനാണ് പരിപാടി സംഘടപ്പിക്കുന്നത്.


നൃത്താവിഷ്കാരത്തില്‍ ശ്രീനാരാണ ഗുരുവിന്റെ ജനനം മുതല്‍ സമാധി വരെയുള്ള സംഭവങ്ങള്‍ നൃത്തത്തിലൂടെ അവതരിപ്പിക്കും. 2. 30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നൃത്താവിഷ്കാരം നാളെ വൈകീട്ട് ആറിന് വടകര ടൗണ്‍ ഹാളില്‍ അരങ്ങിലെത്തും.
നൃത്താവതരണം മുന്നോടിയായി എസ്എന്‍ഡിപി യോഗം നേതൃത്വം നല്കുന്ന സാംസ്കാരിക സംഗമം ബ്രഹ്മശ്രീ സ്വാമി പ്രേമാനന്ദ ദീപ പ്രോജ്ജ്വലനം ചെയ്യും. പി എം ഹരിദാസന് അധ്യക്ഷത വഹിക്കും. എസ്എന്‍ഡിപി യോഗം നേതാക്കളായ പി എം രവീന്ദ്രന്, എം എം ദാമോദരന്‍ എന്നിവര്‍ സംസാരിക്കും.
ദൈവദശകം എന്ന പ്രാര്‍ത്ഥനാഗീതം നൂതന സാങ്കേതിക വിദ്യയില്‍ നൃത്താവിഷ്കാരം നടത്തിയപ്പോള്‍ കിട്ടിയ അംഗീകരമാണ് ഗുരുദേവ ചരിത്രത്തിന് നൃത്താവിഷ്കാരമൊരുക്കാന് ലിസി മുരളീധരന് മുന്നിട്ടിറങ്ങിയത്.
നൃത്താവിഷ്കരാത്തിന്റെ സംവിധാനവും കോറിയോഗ്രാഫിയും അവതരണവും ലിസി തന്നെയാണ് നിര്‍വ്വഹിച്ചത്. ശിവഗിരിയിലെ സച്ചിദാനന്ദ സ്വാമി, വിശാലാനന്ദ സ്വാമി, ചരിത്രകാരന് പി ഹരീന്ദ്രനാഥ്, മാധ്യമ പ്രവര്‍ത്തകനായ പി സി ഹരീഷ്, എന്നിവര്‍ ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
ഗുരുദേവ കൃതികളായ വിനായകാഷ്ടം, ശിവപ്രസാദ പഞ്ചകം, ശ്രീവ സുദേവാഷ്ടകം, ഭദ്രകാളാഷ്ടകം, ഗുരുസ്ഥ വം, ഷണ്മുഖ തോത്രം, ശാരദാസ്ഥവം എന്നീ കൃതികള്‍ തന്നെയാണ് നാടകീയതയില്‍ ന്യത്തത്തില്‍ അവതരിപ്പിക്കുന്നത് . കോഴിക്കോട് സുഷാന്താണ് ഓര്ക്കസ്ട്രേഷന് നല്‍കിയത്.
വിദ്യാധരന് മാസ്റ്റര്‍, ഹരിപ്പാട് കെ.പി.എന്‍ പിള്ള, വി.ടി.മുരളി, പ്രേം കുമാര്‍, കലാമണ്ഡലം കാര്ത്തികേയന് എന്നിവര്‍ സംഗീതം നല്കി ചെങ്ങന്നൂര്‍ ശ്രീകുമാര്‍ ,അജയ് ഗോപാല്‍, നിഷാദ്, സതീശന് നമ്പൂതിരി ,ബിജു നാരായണന്, കുമാരി ശാന്തി, സരിഗ എന്നിവര്‍ ആലപിച്ച പതിനഞ്ചോളം ഗുരുദേവ കൃതികകള്ക്കാണ് നൃത്താവിഷ്കാരം നല്‍കുക.
. ശബ്ദ വിവരണം പ്രശാന്ത് പാട്യവും സ്റ്റേജ് ആര്‍ട്ട്, ലൈറ്റ് മഞ്ജുളനും നിര്‍വഹിക്കും. ശിശുഹത്യ, സതി, ചിത്രവധം, ശൈശവ വിവാഹം, മാറ് മറക്കാനുള്ള അവകാശം എന്നീ പ്രമേയങ്ങള്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.
ലിസി മുരളീധരന്റെ നേതൃത്വത്തില്‍ എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിനും നൃത്താവിഷ്കാരം നല്‍കാനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്.
May also Like
- ശിശുദിനത്തില്‍ അവര്‍ മുത്തശ്ശിമാരെ തേടിയെത്തി; കുട്ടികളോടൊപ്പം സമയം പങ്കിട്ട് എടച്ചേരി തണല്‍ അന്തേവാസികള്‍
- പൊയിലൂരിലെ രമിത്തും ആതിരയും വിവാഹിതരായി ; തട്ടികൊണ്ടു പോകല്‍ നാട്ടുകാരുടെ തെറ്റിദ്ധാരണ
- ഷിനില്‍ വടകരയുടെ ‘മാര്ജ്ജാരന്’ ഞായറാഴ്ച അരങ്ങിലെത്തും
- ചതയ ദിനം ; ശ്രീനാരായണ പഠന കേന്ദ്രം പ്രാര്‍ത്ഥന സംഗമം നടത്തി
- ചതയാഘോഷ ചടങ്ങ് വേണ്ടെന്ന് വെച്ച് ശ്രീനാരായണമഠങ്ങള്‍; ആഘോഷ ചെലവ് ദുരിതാശ്വാസ നിധിയിലേക്ക്