വടകര: കടത്തനാടിന്റെ സമര പോരാട്ട ചരിത്രത്തില്‍ ഇടം തേടി എല്‍ജെഡി പ്രവര്‍ത്തകരുടെ ട്രാക്ടര്‍ റാലി.

രാജ്യ തലസ്ഥാനത്ത് കര്‍ഷക സമരം കരുത്താര്‍ജ്ജിക്കുമ്പോള്‍ എല്‍ജെഡി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ നടന്ന പ്രതിഷേധ റാലി ഏറെ ശ്രദ്ധേയമായി. സോഷ്യലിസ്റ്റ് ഏറെ വേരോട്ടമുള്ള വടകരയുടെ മണ്ണില്‍ അടുത്തകാലത്തായി എല്‍ജെഡി നേതൃത്വത്തില്‍ നടന്ന ബഹുജന പ്രക്ഷോഭമായി രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു. വൈകീട്ട് 4 മണിക്ക് ഓര്‍ക്കാട്ടേരിയില്‍ നിന്നും എല്‍ ജെ ഡി സംസ്ഥാന സെക്രട്ടറി എം ഭാസ്കരന് ഫ്്്ഌഗ് ഓഫ് ചെയ്ത റാലി നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകടമ്പടിയോടെ വടകര നഗരത്തിലെത്തി. ട്രാക്ടറുകളിലും ബൈക്കുകളുമായി നിരവധി യുവാക്കള്‍ റാലിയില്‍ അണി ചേര്‍ന്നു.
എല്‍ ജെ ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.ഭാസ്കരന്, സംസ്ഥാന സെക്രട്ടറി ഇ.പി.ദാമോ ദരന്‍ മാസ്റ്റര്‍, പ്രസാദ് വിലങ്ങില്‍, വി.കെ.സന്തോഷ് കുമാര്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി. കര്‍ഷകരെ കൊടു പട്ടിണിയിലേക്ക് തളളി വിടുന്ന കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയും റിപ്പബ്ലിക്ക് ദിനത്തില്‍ സമാധാനപരമായി സമരം ചെയ്ത കര്‍ഷകരെ വേട്ടയാടിയ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് എല്‍ജെഡി വടകരയില്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയെന്ന് ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രന് പറഞ്ഞു.

News from our Regional Network
RELATED NEWS
