ലോക്ക് ഡൗണ്‍ സ്റ്റാര്‍ ഓഫ് ഇന്ത്യയില്‍ തിളങ്ങിയ വടകരക്കാരിയെ പരിചയപ്പെടാം

By | Friday May 15th, 2020

SHARE NEWS

വടകര: ലോക്ക് ഡൗണ്‍ വിരസത അകറ്റുക എന്ന ലക്ഷ്യത്തോടെ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന KONCEPTS 2 CREATIONS എന്ന സ്ഥാപനം ദേശീയ അടിസ്ഥാനത്തില്‍ നടത്തിയ ഓണ്‍ലൈന്‍ നൃത്ത മത്സരത്തില്‍ തിളങ്ങുന്ന നേട്ടവുമായി വടകര സ്വദേശിനി.

ക്ലാസിക്കല്‍ നൃത്ത വിഭാഗത്തിലാണ് പാര്‍വണ ശാന്ത് ദേശീയ തലത്തില്‍ രണ്ടാമതെത്തിയത്. സബ്. റജിസ്ട്രര്‍ ഓഫീസ് ഉദ്യോഗസ്ഥനായ ശാന്ത കുമാറിന്റെയും എസ് ബി ഐ ഓര്‍ക്കാട്ടേരി ബ്രാഞ്ച് ഉദ്യാഗസ്ഥ സുഹാനയുടെയും മകളായ പാര്‍വണ വടകര അമൃത പബ്ലിക് സ്‌കൂളിലെ 7 ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്

. ഭരതകലാക്ഷേത്ര അക്കാദമി ഓഫ് ക്ലാസിക്കല്‍ ഡാന്‍സിലെ ശ്രീ കലഗ്രാമം സിറാജുദ്ദീന്റെയും, സുന്ദരന്‍ ചോറോടിന്റെയും ശിഷ്യയാണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്