പൊയിലൂരിലെ രമിത്തും ആതിരയും വിവാഹിതരായി ; തട്ടികൊണ്ടു പോകല്‍ നാട്ടുകാരുടെ തെറ്റിദ്ധാരണ

By news desk | Friday October 5th, 2018

SHARE NEWS

നാദാപുരം: രമിത്തും ആതിരയും വിവാഹിതരായി. തട്ടികൊണ്ടു പോകല്‍ നാട്ടുകാരുടെ തെറ്റിദ്ധാരണയെന്ന് കമിതാക്കള്‍ കോടതിയില്‍ മൊഴി നല്‍കി.

മൂന്ന് വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നും ഒന്നര വര്‍ഷമായി വിദ്യാഭ്യാസം പോലും നിഷേധിച്ച് രക്ഷിതാക്കള്‍ ആതിരയെ ബന്ധു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചതായും രമിത്തും ആതിരയും നാദാപുരം ഒന്നാം കഌസ് മജിസ്‌ട്രേറ്റ് കോടതിയെ ബോധിപിച്ചു.

വെള്ളിയാഴ്ച ന്യൂ മാഹിയിലെ അഴീക്കല്‍ ക്ഷേത്രത്തില്‍ വെച്ച് തങ്ങള്‍ വിവാഹിതരായെന്നും അറിയിച്ചതിനെ തുടര്‍ന്ന് ആതിരയെ രമിത്തിനോടൊപ്പം കഴിയാന്‍ കോടതി അനുവദിച്ചു. വടക്കേ പൊയിലൂരിലെ രയരോത്ത് ആതിരയെ ഇരിങ്ങണ്ണൂരിലെ എടച്ചേരി റോഡില്‍ കൈരളി മുക്കിന് സമീപത്തെ ബന്ധു വീട്ടില്‍ നിന്ന് ആതിരയുടെ അയല്‍വാസി വയല്‍പുരയില്‍ രമിത്ത് ബലമായി തട്ടി കൊണ്ടു പോയെന്ന് രക്ഷിതാക്കള്‍ നാദാപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് രമിത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഒന്നര വര്‍ഷമായി വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച തന്റെ പ്രണയിനിയെ നിര്‍ബന്ധിച്ച് മറ്റൊരാളെ കൊണ്ട്്് വിവാഹം കഴിപ്പിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ച് വിവരം അറിയിച്ചാണ് വ്യാഴാഴ്ച ഇരിങ്ങണ്ണൂരിലെ ആതിരയുടെ മാതൃ സഹോദരിയിടെ വീട്ടില്‍ താനെത്തിയതെന്ന് രമിത്ത് കോടതിയില്‍ പറഞ്ഞു. ആതിര തന്റെ ഒപ്പം ഇറങ്ങി വരുമ്പോള്‍ മാതൃ സഹോദരി പിടിച്ച് വെയ്ക്കും താന്‍ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് തട്ടി കൊണ്ടു പോയതായി നാട്ടുകാര്‍ക്ക് തെറ്റിദ്ധാരണ ഉണ്ടാക്കിയത്. പുറമേരിയില്‍ നാട്ടുകാരും നാദാപുരത്ത് ഹോം ഗാര്‍ഡും ഇവര്‍ സഞ്ചിരിച്ച കാര്‍ തടഞ്ഞെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. അമിത വേഗതത്തില്‍ വാഹനം ഓടിച്ചതിന് ആയിരം രൂപ പിഴ ഈടാക്കി. രമിത്തും ആതിരയും വടക്കേ പൊയിലൂരിലെ അയല്‍വാസികളായതിനാല്‍ ഇവര്‍ കടവത്തൂരിലെ രമിത്തിന്റെ ബന്ധു വീട്ടിലാണ് പോയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...