അഴിയൂരില്‍ വാതക ശ്മാശാനത്തിന് തീര പരിപാലന അതോററ്റിയുടെ അനുമതി

By | Friday January 11th, 2019

SHARE NEWS

വടകര: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം അഴിയൂരില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 50 സെന്റ് സ്ഥലത്ത് വാതക ശ്മാശാന നിര്‍മ്മാണത്തിന് തീര പരിപാലന അതോററ്റിയുടെ സംസ്ഥാന സമിതി അനുമതി നല്‍കി.

ശ്മാശാനത്തിനായി അനുവദിച്ച പുഴയോരത്തായത് കൊണ്ട് തീരദേശ നിയമം പ്രകാരമുള്ള അനുമതി വാങ്ങിച്ച് മാത്രമേ നിര്‍മ്മാണം ആരംഭിക്കാവു എന്ന നിബന്ധനയാണ് വിനയായത്.

പുതിയ ഭരണ സമിതി യുടെ നേത്യത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചേര്‍ന്ന സര്‍വ്വ കക്ഷിയോഗത്തിന്റെ പിന്തുണയോടെ ദേശീയ ഹരിത ട്രൈബ്യൂണലിന്് പരാതി നല്‍കുകയായിരുന്നു.

 

പൊതു സ്ഥാപനങ്ങളുടെ നിര്‍മ്മാണ അനുമതി തീരദേശ പരിപാലന അതോററ്റിയുടെ സംസ്ഥാന സമിതിക്ക് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാം എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണലില്‍ നിന്ന് അനുകൂല വിധിയുണ്ടായത്.

അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ ശ്മാശനം നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി പരിശ്രമിച്ച സ്ഥലം എംഎല്‍എ സി.കെ.നാണു അടക്കമുള്ള മുഴുവന്‍ പേര്‍ക്കും അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ ടി. അയ്യൂബ് നന്ദി അറിയിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്