മാഹി മലയാള കലാഗ്രാമം രജത ജൂബിലി ആഘോഷത്തിന് തിരിതെളിഞ്ഞു

By | Saturday January 12th, 2019

SHARE NEWS

മയ്യഴി: മലയാള കലാഗ്രാമം ദ്വിദിന രജത ജൂബിലി ആഘോഷത്തിന് തിരിതെളിഞ്ഞു. രാവിലെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫോക് ലോർ ഗവേഷകൻ കെ.കെ.മാരാർ അദ്ധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ഡിലിറ്റ് ബിരുദം നേടിയ ടി.പത്മനാഭനെ കലാഗ്രാമം മാനേജിങ്ങ് ട്രസ്റ്റി ആദരിച്ചു.

നാളെ  രാവിലെ 11ന് മുതൽ സംഗീതാമൃതം, വാദ്യവൃന്ദം, നാദ ഗീതം, വീണക്കച്ചേരി എന്നിവയുണ്ടാകും. ഉച്ചക്ക് 2.30 ന് സമാപന സമ്മേളനം
ഡോ: വി.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
സാഹിത്യ അക്കാദമി സിക്രട്ടരി ഡോ: കെ.പി.മോഹനന്റ അദ്ധ്യക്ഷത വഹിക്കും.

എഴുത്തച്ഛൻ പുരസ്കാര ജേതാവ് എം.മുകുന്ദനെ കലാഗ്രാമം ട്രസ്റ്റി എ.ബാലൻ ആദരിക്കും.
രാജേന്ദ്രൻ എത്തുംകര മുഖ്യഭാഷണം നടത്തും.

സ്തുത്യർഹ സേവനത്തിന്റെ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ പി.വി.രാജൻ (മൃദംഗം), വി.വി.രാജേഷ് കുമാർ (വയലിൻ), എം.വാസു (യോഗ), എം. കെ. രോഹിണി (ജീവനക്കാരി), പ്രശാന്ത് ഒളവിലം (ശങ്കരമേനോൻ സ്വർണ്ണ മെഡൽ ജേതാവ്), സുരേഷ് കൂത്തുപറമ്പ് (പൊറ്റശ്ശേരി അവാർഡ് ജേതാവ്) എന്നിവരെ ആദരിക്കും.
തുടർന്ന് നൃത്തസന്ധ്യ അരങ്ങേറും.

ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് 12 ന് രാവിലെ 9.30 ന് അധ്യാപകരും, വിദ്യാർഥികളും ഒരുക്കുന്ന ചിത്ര-ശിൽപ്പ പ്രദർശനം മാനേജിങ്ങ് ട്രസ്റ്റി എ.പി.കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പാലാഴിമഥനം, കൂറ്റൻ ചുമർചിത്രത്തിന്റെ നേത്രോന്മീലനം ഡയറക്ടർ ആർട്ടിസ്റ്റ് നമ്പൂതിരിയും, ഗുരുവായൂർ മ്യൂറൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ കെ.യു.കൃഷ്ണ കുമാറും ചേർന്ന് നിർവഹിക്കും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...