ടൂറിസ്റ്റ് ഹോമില്‍ താമസിപ്പിച്ച് പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍

By | Tuesday January 14th, 2020

SHARE NEWS

കൊ​യി​ലാ​ണ്ടി: ക​ർ​ണാ​ട​ക​യി​ലെ ചി​ക്മം​ഗ്ലു​രി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ടൂ​റി​സ്റ്റ് ഹോ​മി​ൽ താ​മ​സി​പ്പി​ച്ച് പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ലെ അ​ന്ത​ർ സം​സ്ഥാ​ന ​സെ​ക്സ് റാ​ക്ക​റ്റി​ൽ​പ്പെ​ട്ട ക​ർ​ണ്ണാ​ട​ക സ്വ​ദേ​ശി​നി​യാ​യ മു​ഖ്യ​പ്ര​തി ഫ​ർ​സാ​ന​യെ ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റു ചെ​യ്തു.

2019 ൽ ​തി​രു​വ​മ്പാ​ടി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് റൂ​റ​ൽ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ൽ റി​സോ​ർ​ട്ട് ഉ​ട​മ​യ​ട​ക്കം മൂ​ന്നു പേ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

ഫ​ർ​സാ​ന പെ​ൺ​കു​ട്ടി​യെ ആ​ദ്യം വ​യ​നാ​ട് ടൂ​റി​സ്റ്റ് ഹോ​മി​ൽ താ​മ​സി​പ്പി​ച്ച് പ​ല​ർ​ക്കും കാ​ഴ്ച​​വച്ചു. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യെ വെ​ള്ളി​മാ​ട്കു​ന്ന് റ​സ്ക്യൂ ഹോ​മി​ൽ താ​മ​സി​പ്പി​ച്ചു. ഇ​തി​നി​ട​യി​ൽ മാ​താ​പി​താ​ക്ക​ൾ എ​ത്തി കു​ട്ടി​യെ കൂ​ട്ടി​ക്കൊണ്ടു പോ​വു​ക​യാ​യി​രു​ന്നു.

ഫ​ർ​സാ​ന വീ​ണ്ടും കു​ട്ടി​യെ കൂ​ട്ടി​കൊ​ണ്ടു വ​ന്ന് വ​യ​നാ​ട്ടി​ൽ താ​മ​സി​പ്പി​ച്ചു. തു​ട​ർ​ന്ന് ക​ക്കാ​ടം​പൊ​യി​ൽ റി​സോ​ർ​ട്ടി​ലെ മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ൽ താ​മ​സി​പ്പി​ച്ച ശേ​ഷം പ​ല​ർ​ക്കും കാ​ഴ്ച​വയ്ക്കു​ക​യാ​യി​രു​ന്നു. ത​ദ്ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ഇ​തി​നി​ട​യി​ൽ പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​യി. കേ​സ് പി​ന്നീ​ട് റൂ​റ​ൽ​ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ർ. ഹ​രി​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഏ​റ്റെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഡി​എ​ൻ​എ പരിശോധന ന​ട​ത്തു​ക​യും പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​ന​ടു​ത്തു​ള്ള ഫ​ർ​സാ​ന​യു​ടെ മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​യാ​ണ് ക​ക്കാ​ടം​പൊ​യി​ലി​ൽ എ​ത്തി​യ​ത്.

ചി​ക്മം​ഗ്ലൂ​രി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​പി.​മോ​ഹ​ന​കൃ​ഷ്ണ​ൻ, എം.​പി.​ശ്യാം, കെ. ​വി​ജി തു​ട​ങ്ങി​യ​വ​രാ​ണ് ഫ​ർ​സാ​ന​യെ പി​ടി​കൂ​ടി​യ​ത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്