സദാചാര ആങ്ങളമാരോട് പുച്ഛവും സഹതാപവും മാത്രമാണെന്ന് മജിസിയ

By | Wednesday September 16th, 2020

SHARE NEWS

വടകര: സ്വന്തം ശരീര ഭാഗം പ്രദര്‍ശിപ്പിക്കുന്നതും മറച്ചു വെക്കുന്നതും ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണെന്ന് പവര്‍ ലിഫ്റ്റിങ്ങിലെ ലോക ചാംപ്യനും അറിയപ്പെടുന്ന ബോക്‌സിങ് പഞ്ച ഗുസ്തി താരവുമായ മജീസിയ ബാനു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തട്ടം അഴിച്ച് വെയ്ക്കാന്‍ ഉപേദശിച്ച സുഹൃത്തിന് മജിസിയ നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു.

ഒരു വ്യക്തി, പ്രത്യേകിച്ചും ഒരു സ്ത്രീ തന്റെ വ്യക്തി ജീവിതത്തില്‍ ഒരുപാട് തരത്തിലുള്ള പ്രശനങ്ങളും പ്രയാസങ്ങളും നേരിട്ട സന്ദര്‍ഭങ്ങളിലൊന്നും എവിടെയും കാണാത്ത കരുതലും സ്‌നേഹവും ഉപദേശവുമായി പൊട്ടി മുളച്ചു വരുന്ന സദാചാര ആങ്ങളമാരോടു പുച്ഛവും സഹതാപവും മാത്രം.നിങ്ങളുടേത് കരുതലല്ല, ചികിത്സയില്ലാത്ത ഒരു വൃത്തിക്കെട്ട രോഗമാണ്. – മജിസിയ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

സ്വന്തം ശരീര ഭാഗം പ്രദർശിപ്പിക്കുന്നതും മറച്ചു വെക്കുന്നതും ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. ഒരു വ്യക്തി,…

Posted by Dr. Majiziya Bhanu on Tuesday, September 15, 2020

ധൈര്യശാലിയാണെങ്കില്‍ തട്ടമഴിച്ചു വെക്കാന്‍ ഇന്‍ബോക്‌സില്‍ വന്ന് ഉപദേശിച്ചയാള്‍ക്ക് മറുപടി മസിജിയ സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചിരിക്കുന്നത്.’ധീരത തെളിയിക്കാന്‍ തലയിലെ തട്ടം അഴിച്ചു സ്വന്തം മതത്തെയും വിശ്വാസത്തേയും ഉപേക്ഷിച്ചു സമൂഹത്തില്‍ ഇറങ്ങാന്‍ വെല്ലുവിളിക്കുന്ന സഹോദരാ..നിങ്ങള്‍ക്ക് തെറ്റി, അവസരം കിട്ടിയാല്‍ എല്ലാം വലിച്ചൂരി എറിയുന്ന ഇന്നത്തെ ഈ സമൂഹത്തില്‍ അഭിമാനത്തോടെ എന്റെ തട്ടവും, മതവും, വിശ്വാസവും മുറുകെപ്പിടിച്ചു നിലനിര്‍തുന്നതാണ് യഥാര്‍ത്ഥ ധീരത’ ഇന്‍ബോക്‌സിലെ സന്ദേശത്തോടൊപ്പം മജീസിയ ഫേസ്ബുക്കില്‍ കുറിക്കുന്നു. നീ ശരിക്കും മോഡേണും ധൈര്യശാലിയുമാണെങ്കില്‍ ആദ്യം നീ നിന്റെ തട്ടമുപേക്ഷിക്കുകയാണ് ചെയ്യേണ്ടത്.

എന്റെ തട്ടവും, മതവും, വിശ്വാസവും മുറുകെപ്പിടിച്ചു മുന്നോട്ട് പോകും
തട്ടമഴിക്കാന്‍ ഉപദേശിച്ച ആള്‍ക്ക് മജിസിയ ബാനുവിന്റെ മറുപടി

തട്ടം പെണ്ണിന്റെ സ്വാതന്ത്ര്യത്തേയും ചിന്തകളേയും പരിമിതപ്പെടുത്തുന്നുവെന്ന ധാരണ കാലമേറെ മുമ്പു തന്നെയുണ്ട് സമൂഹത്തില്‍. കലാകായിക രംഗങ്ങളിലും ഭരണ സിരാ കേന്ദ്രങ്ങളിലപം സങ്കീര്‍ണമെന്ന് തോന്നുന്ന പല തൊഴില്‍ മേഖലകളിലും തട്ടമിട്ട പെണ്ണുങ്ങള്‍ തിളങ്ങി നില്‍ക്കുന്ന ഇക്കാലത്തും സ്ഥിതി വ്യത്യസ്തമല്ല. അത്തരത്തില്‍ തനിക്കുണ്ടായ ഒരനുഭവം പങ്കുവെച്ചിരിക്കുകയാണ് പവര്‍ ലിഫ്റ്റിങ്ങിലെ ലോക ചാംപ്യനും അറിയപ്പെടുന്ന ബോക്‌സിങ് പഞ്ച ഗുസ്തി താരവുമായ മജീസിയ ബാനു. ധൈര്യശാലിയാണെങ്കില്‍ തട്ടമഴിച്ചു വെക്കാന്‍ ഇന്‍ബോക്‌സില്‍ വന്ന് ഉപദേശിച്ചയാള്‍ക്കുള്ള മറിപടിയാണ് അവര്‍ പങ്കുവെച്ചിരിക്കുന്നത്.’ധീരത തെളിയിക്കാന്‍ തലയിലെ തട്ടം അഴിച്ചു സ്വന്തം മതത്തെയും വിശ്വാസത്തേയും ഉപേക്ഷിച്ചു സമൂഹത്തില്‍ ഇറങ്ങാന്‍ വെല്ലുവിളിക്കുന്ന സഹോദരാ..നിങ്ങള്‍ക്ക് തെറ്റി, അവസരം കിട്ടിയാല്‍ എല്ലാം വലിച്ചൂരി എറിയുന്ന ഇന്നത്തെ ഈ സമൂഹത്തില്‍ അഭിമാനത്തോടെ എന്റെ തട്ടവും, മതവും, വിശ്വാസവും മുറുകെപ്പിടിച്ചു നിലനിര്‍തുന്നതാണ് യഥാര്‍ത്ഥ ധീരത’ ഇന്‍ബോക്‌സിലെ സന്ദേശത്തോടൊപ്പം മജീസിയ ഫേസ്ബുക്കില്‍ കുറിക്കുന്നു. നീ ശരിക്കും മോഡേണും ധൈര്യശാലിയുമാണെങ്കില്‍ ആദ്യം നീ നിന്റെ തട്ടമുപേക്ഷിക്കുകയാണ് ചെയ്യേണ്ടത്.
നീ നിന്റെ മതത്തെ ഭയപ്പെടുന്നുണ്ടെങ്കില്‍ നീ കരുതും പോലെ മോഡേണും ധൈര്യവതിയുമല്ല എന്നാണ് അര്‍ത്ഥം ഇതായിരുന്നു ഇന്‍ബോക്‌സിലെ സന്ദേശം.2018ലും മജ്‌സിയ തന്നെയായിരുന്നു ലോക ചാംപ്യന്‍. ഇതേ നേട്ടം ഇത്തവണയും വിട്ടുകൊടുക്കാതെ കഴുത്തിലണിഞ്ഞതോടെ ലോകത്തിനു മുന്നില്‍ വീണ്ടും ഇന്ത്യയുടെ അഭിമാന താരകമായി മജ്‌സിയ. 2017ല്‍ വെള്ളി കരസ്ഥമാക്കിയാണ് മജ്‌സിയ ലോക തലത്തില്‍ മെഡല്‍ നേട്ടം തുടങ്ങുന്നത്. ഇന്ത്യയുടെ ഏക ഹിജാബി പവര്‍ ലിഫ്റ്ററായ മജ്‌സിയ ശിരോവസ്ത്രം തനിക്കൊരു വിധത്തിലും തടസ്സമല്ലെന്ന് വീണ്ടും തെളിയിച്ചാണ് ലോക ചാംപ്യന്‍ പട്ടം ഒരിക്കല്‍ക്കൂടി മലയാളത്തിന്റെ മണ്ണിലേക്ക് എത്തിച്ചത്. കഷ്ടപ്പാടിന്റെ നോവിലും നൊമ്പരത്തിലും വാശിയോടെയാണ് മജ്‌സിയ ജീവിച്ചത്. പൊരുതി നേടിയ നേട്ടങ്ങളെല്ലാം കഠിന പ്രയത്‌നത്തിന്റേയും ദൃഢനിശ്ചയത്തിന്റേയും അനന്തരഫലമായിരുന്നു. ദേശീയ അന്തര്‍ദേശീയ തലത്തിലുമായി ഒരുപാട് മെഡലുകള്‍ നേടിയിട്ടുള്ള മജ്‌സിയ ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് മത്സരത്തില്‍ വെള്ളിയണിഞ്ഞിരുന്നു. 2018ല്‍ ബോഡി ബില്‍ഡിങ് അസോസിയേഷന്‍ നടത്തിയ മത്സരത്തില്‍ അവര്‍ ‘മിസ് കേരള’ ആയിരുന്നു. ആ നേട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ ഹിജാബ് ധാരിയായിരുന്നു മജ്‌സിയ.മൂന്നു തവണ കേരള പവര്‍ ലിഫ്റ്റിങ് അസോസിയേഷന്‍ മജ്‌സിയ ബാനുവിനെ സ്‌ട്രോങ് വുമണായി തിരഞ്ഞെടുത്തിട്ടുമുണ്ട്. ഇതു കൂടാതെ, തൃശൂരില്‍ നടന്ന സംസ്ഥാന പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പിലെ ജേതാവ് കൂടിയാണ് ഓര്‍ക്കാട്ടേരി കല്ലേരി മൊയിലോത്ത് വീട്ടില്‍ മജീദിന്റേയും റസിയയുടേയും മകളായ മജ്‌സിയ. ഇതോടൊപ്പം ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും മജ്‌സിയ ഏര്‍പ്പെടുന്നുണ്ട്. നിരാലംബരായ കുടുംബങ്ങളിലെ രോഗികള്‍ക്കും മറ്റും ചികില്‍സാ ധനസഹായത്തിനായി മജ്‌സിയ ഇടപെട്ടുവരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *