Categories
Breaking News

എന്റെ തട്ടവും, മതവും, വിശ്വാസവും മുറുകെപ്പിടിച്ചു മുന്നോട്ട് പോകും തട്ടമഴിക്കാന്‍ ഉപദേശിച്ച ആള്‍ക്ക് മജിസിയ ഭാനുവിന്റെ മറുപടി

കോഴിക്കോട്: തട്ടം പെണ്ണിന്റെ സ്വാതന്ത്ര്യത്തേയും ചിന്തകളേയും പരിമിതപ്പെടുത്തുന്നുവെന്ന ധാരണ കാലമേറെ മുമ്പു തന്നെയുണ്ട് സമൂഹത്തില്‍. കലാകായിക രംഗങ്ങളിലും ഭരണ സിരാ കേന്ദ്രങ്ങളിലപം സങ്കീര്‍ണമെന്ന് തോന്നുന്ന പല തൊഴില്‍ മേഖലകളിലും തട്ടമിട്ട പെണ്ണുങ്ങള്‍ തിളങ്ങി നില്‍ക്കുന്ന ഇക്കാലത്തും സ്ഥിതി വ്യത്യസ്തമല്ല. അത്തരത്തില്‍ തനിക്കുണ്ടായ ഒരനുഭവം പങ്കുവെച്ചിരിക്കുകയാണ് പവര്‍ ലിഫ്റ്റിങ്ങിലെ ലോക ചാംപ്യനും അറിയപ്പെടുന്ന ബോക്‌സിങ് പഞ്ച ഗുസ്തി താരവുമായ മജീസിയ ബാനു. ധൈര്യശാലിയാണെങ്കില്‍ തട്ടമഴിച്ചു വെക്കാന്‍ ഇന്‍ബോക്‌സില്‍ വന്ന് ഉപദേശിച്ചയാള്‍ക്കുള്ള മറിപടിയാണ് അവര്‍ പങ്കുവെച്ചിരിക്കുന്നത്.

‘ധീരത തെളിയിക്കാന്‍ തലയിലെ തട്ടം അഴിച്ചു സ്വന്തം മതത്തെയും വിശ്വാസത്തേയും ഉപേക്ഷിച്ചു സമൂഹത്തില്‍ ഇറങ്ങാന്‍ വെല്ലുവിളിക്കുന്ന സഹോദരാ..നിങ്ങള്‍ക്ക് തെറ്റി, അവസരം കിട്ടിയാല്‍ എല്ലാം വലിച്ചൂരി എറിയുന്ന ഇന്നത്തെ ഈ സമൂഹത്തില്‍ അഭിമാനത്തോടെ എന്റെ തട്ടവും, മതവും, വിശ്വാസവും മുറുകെപ്പിടിച്ചു നിലനിര്‍തുന്നതാണ് യഥാര്‍ത്ഥ ധീരത’ ഇന്‍ബോക്‌സിലെ സന്ദേശത്തോടൊപ്പം മജീസിയ ഫേസ്ബുക്കില്‍ കുറിക്കുന്നു. നീ ശരിക്കും മോഡേണും ധൈര്യശാലിയുമാണെങ്കില്‍ ആദ്യം നീ നിന്റെ തട്ടമുപേക്ഷിക്കുകയാണ് ചെയ്യേണ്ടത്. നീ നിന്റെ മതത്തെ ഭയപ്പെടുന്നുണ്ടെങ്കില്‍ നീ കരുതും പോലെ മോഡേണും ധൈര്യവതിയുമല്ല എന്നാണ് അര്‍ത്ഥം ഇതായിരുന്നു ഇന്‍ബോക്‌സിലെ സന്ദേശം.

2018ലും മജ്‌സിയ തന്നെയായിരുന്നു ലോക ചാംപ്യന്‍. ഇതേ നേട്ടം ഇത്തവണയും വിട്ടുകൊടുക്കാതെ കഴുത്തിലണിഞ്ഞതോടെ ലോകത്തിനു മുന്നില്‍ വീണ്ടും ഇന്ത്യയുടെ അഭിമാന താരകമായി മജ്‌സിയ. 2017ല്‍ വെള്ളി കരസ്ഥമാക്കിയാണ് മജ്‌സിയ ലോക തലത്തില്‍ മെഡല്‍ നേട്ടം തുടങ്ങുന്നത്. ഇന്ത്യയുടെ ഏക ഹിജാബി പവര്‍ ലിഫ്റ്ററായ മജ്‌സിയ ശിരോവസ്ത്രം തനിക്കൊരു വിധത്തിലും തടസ്സമല്ലെന്ന് വീണ്ടും തെളിയിച്ചാണ് ലോക ചാംപ്യന്‍ പട്ടം ഒരിക്കല്‍ക്കൂടി മലയാളത്തിന്റെ മണ്ണിലേക്ക് എത്തിച്ചത്. കഷ്ടപ്പാടിന്റെ നോവിലും നൊമ്പരത്തിലും വാശിയോടെയാണ് മജ്‌സിയ ജീവിച്ചത്. പൊരുതി നേടിയ നേട്ടങ്ങളെല്ലാം കഠിന പ്രയത്‌നത്തിന്റേയും ദൃഢനിശ്ചയത്തിന്റേയും അനന്തരഫലമായിരുന്നു. ദേശീയ അന്തര്‍ദേശീയ തലത്തിലുമായി ഒരുപാട് മെഡലുകള്‍ നേടിയിട്ടുള്ള മജ്‌സിയ ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് മത്സരത്തില്‍ വെള്ളിയണിഞ്ഞിരുന്നു. 2018ല്‍ ബോഡി ബില്‍ഡിങ് അസോസിയേഷന്‍ നടത്തിയ മത്സരത്തില്‍ അവര്‍ ‘മിസ് കേരള’ ആയിരുന്നു. ആ നേട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ ഹിജാബ് ധാരിയായിരുന്നു മജ്‌സിയ.


മൂന്നു തവണ കേരള പവര്‍ ലിഫ്റ്റിങ് അസോസിയേഷന്‍ മജ്‌സിയ ബാനുവിനെ സ്‌ട്രോങ് വുമണായി തിരഞ്ഞെടുത്തിട്ടുമുണ്ട്. ഇതു കൂടാതെ, തൃശൂരില്‍ നടന്ന സംസ്ഥാന പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പിലെ ജേതാവ് കൂടിയാണ് ഓര്‍ക്കാട്ടേരി കല്ലേരി മൊയിലോത്ത് വീട്ടില്‍ മജീദിന്റേയും റസിയയുടേയും മകളായ മജ്‌സിയ. ഇതോടൊപ്പം ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും മജ്‌സിയ ഏര്‍പ്പെടുന്നുണ്ട്. നിരാലംബരായ കുടുംബങ്ങളിലെ രോഗികള്‍ക്കും മറ്റും ചികില്‍സാ ധനസഹായത്തിനായി മജ്‌സിയ ഇടപെട്ടുവരുന്നു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP