Categories

നിരവധി അവസരങ്ങള്‍ ; എംപ്ലോയബിലിറ്റി സെന്ററില്‍ 17ന് അഭിമുഖം

കോഴിക്കോട് : സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രില്‍ 17 ന് രാവിലെ 10.30 മണിക്ക് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള നിരവധി തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.


എജ്യുക്കേഷന്‍ കണ്‍സല്‍ട്ടന്റ്‌സ്, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് (യോഗ്യത : പ്ലസ് ടു), ബിസിനസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് / ഗോള്‍ഡ് ലോണ്‍ ഓഫീസര്‍ (യോഗ്യത : ബിരുദം + ഒരു വര്‍ഷത്തെ തൊഴില്‍ പരിചയം), ടെലി കോളര്‍ (യോഗ്യത : ബിരുദം), മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് (യോഗ്യത : ബിരുദം/ പി.ജി/ എം.ബി.എ), വെബ് ഡിസൈനര്‍ (യോഗ്യത : ബിരുദം / വെബ് ഡിസൈനിംഗ് ഡിപ്ലോമ ), സ്‌പെയര്‍ പാര്‍ട്ട്‌സ് ഇന്‍ ചാര്‍ജ്ജ് , സ്‌പെയര്‍ പാര്‍ട്ട്‌സ് അസിസ്റ്റന്റ്, ഫീല്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് (യോഗ്യത : ബിരുദം/ ഡിപ്ലോമ / പ്ലസ് ടു/ ഐ.ടി.ഐ), കാഷ്യര്‍ കം അക്കൗണ്ടന്റ് (യോഗ്യത : ബികോം + ടാലി, തൊഴില്‍ പരിചയം) എന്നീ തസ്തികകളിലാണ് കൂടിക്കാഴ്ച നടത്തുന്നത്. താല്‍പര്യമുളളവര്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം.
പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabiltiycetnre എന്ന ഫെസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ 0495 2370176

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP