ഡല്‍ഹിയിലും മാധ്യമവേട്ട ; പ്രതിഷേധവുമായി പത്ര പ്രവര്‍ത്തക യൂണിയന്‍

By | Friday January 4th, 2019

SHARE NEWS

ന്യൂഡല്‍ഹി : ഡല്‍ഹിയിലും കേരളത്തിലും ശബരിമല വിഷയത്തിലെ റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതിന് എതിരെ ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധമിരമ്പി. ഡല്‍ഹി യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്, കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ എന്നിവയുടെ നേതൃത്വത്തില്‍ ഡല്‍ഹി കേരള ഹൗസിന് പുറത്തായിരുന്നു പ്രതിഷേധ പരിപാടി.

അക്രമാസക്തമായ ശബരിമല പ്രതിഷേധങ്ങള്‍ക്കിടെ വലത് സംഘടനകള്‍ 44 മാധ്യമ പ്രവര്‍ത്തകരെയാണ് ആക്രമിച്ചു പരിക്കേല്പിച്ചത്. വനിതാ മാധ്യമ പ്രവര്‍ത്തകരെയും ഈ അക്രമി സംഘം വെറുതെ വിട്ടില്ല.

ശബരിമല യുവതീ പ്രവേശന വിധി വന്നപ്പോള്‍ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണങ്ങള്‍ തുടങ്ങിയതായി പ്രതിഷേധത്തില്‍
പങ്കെടുത്ത് സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധത്തിന്റെ പേരില്‍ വാഹനങ്ങളും ക്യാമറകളും മൊബൈല്‍ ഫോണുകളും മറ്റുപകരണങ്ങളും തല്ലി തകര്‍ക്കുകയാണ് ഈ അക്രമിസംഘങ്ങള്‍.

അക്രമം നടത്തുന്നവര്‍ക്ക് എതിരെ അടിയന്തര നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് പ്രതിഷേധത്തില്‍ ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുക ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

ഡിയുജെ പ്രസിഡന്റ് എസ്‌കെ പാണ്ഡെ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ വെങ്കിടേഷ് രാമകൃഷ്ണന്‍, എം റഷീദുദ്ധീന്‍, ഐ ഡബഌുപിസി പ്രസിഡന്റ് ടികെ രാജലക്ഷ്മി, ഡല്‍ഹി കെയുഡബഌുജെ വൈസ് പ്രസിഡന്റ് മിജി ജോസ്, ആക്രമണത്തിന് ഇരയായ ടിവി 18 മാധ്യമ പ്രവര്‍ത്തക സുചിത്ര, ഡിയുജെ സെക്രട്ടറി ജിഗീഷ് എ എം, ഡല്‍ഹി കെ.യു.ഡബഌു.ജെ ട്രഷറര്‍ പ്രസൂന്‍ കണ്ടത്ത് എന്നിവര്‍ സംസാരിച്ചു.

സിഡന്റ് എസ്‌കെ പാണ്ഡെ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ വെങ്കിടേഷ് രാമകൃഷ്ണന്‍, എം റഷീദുദ്ധീന്‍, ഐ ഡബഌുപിസി പ്രസിഡന്റ് ടികെ രാജലക്ഷ്മി, ഡല്‍ഹി കെയുഡബഌുജെ വൈസ് പ്രസിഡന്റ് മിജി ജോസ്, ആക്രമണത്തിന് ഇരയായ ടിവി 18 മാധ്യമ പ്രവര്‍ത്തക സുചിത്ര, ഡിയുജെ സെക്രട്ടറി ജിഗീഷ് എ എം, ഡല്‍ഹി കെ.യു.ഡബഌു.ജെ ട്രഷറര്‍ പ്രസൂന്‍ കണ്ടത്ത് എന്നിവര്‍ സംസാരിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്