മീ ടു ആരോപണം വടകരയിലും ; വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കലോത്സവഹാളില്‍ സംഭവിച്ചതെന്ത് ?

By | Saturday October 13th, 2018

SHARE NEWS

വടകര: തരംഗമായി മാറിയ മീ ടു കാമ്പയനില്‍ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി ആണ്‍കുട്ടികളും . സ്‌കൂള്‍ പഠനകാലത്ത് കലോത്സവ ഹാളിലുണ്ടായ ദുരനഭവം സോഷ്യല്‍ മീഡിയില്‍ വെളിപ്പെടുത്തി ഉണ്ണിക്കുളം സ്വദേശിയായ യുവാവ്.

 

ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി യുവാക്കളും

സോഷ്യല്‍ മീഡിയയില്‍ മീറ്റൂ കാമ്പയിന്‍ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്നു. എന്താണ് ഈ മീറ്റൂ കാമ്പയിന്‍ എന്നറിയാന്‍ ആ ഹാഷ് ടാഗ് വെറുതെ ഒന്ന് പരിശോധിച്ചപ്പോള്‍ അതില്‍ നിറയെ കുഞ്ഞു കുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ പീഡിപ്പിക്കപ്പെട്ട വാര്‍ത്ത മാത്രമേ കണ്ടിട്ടുള്ളൂ. എല്ലാം സ്ത്രീകളെ മാത്രം.എവിടെയും ഞാന്‍ കണ്ടില്ല പുരുഷപീഡനകഥകള്‍. അപ്പോള്‍ ഞാന്‍ ഊഹിച്ചത് അത് സ്ത്രീ പീഡനത്തിനു മാത്രം ഉള്ളതാകും എന്നായിരുന്നു. എന്തായാലും അതില്‍ ഒരു കാര്യമുണ്ടായി ഒരുപാട് സ്ത്രീകള്‍ അവര്‍ക്ക് നേരിടേണ്ടി വന്ന പീഡനക്കഥകള്‍ പുറംലോകത്തോട് പങ്കുവച്ചു. ഒരുപക്ഷെ കണക്ക് എടുത്തു നോക്കിയാല്‍ സ്ത്രീ പീഡനങ്ങള്‍ നടന്നതിനേക്കാള്‍ കൂടുതല്‍ പുരുഷപീഡനങ്ങള്‍ ആയിരിക്കും നടന്നിട്ടുണ്ടാകുക.

എന്നിട്ടും ആരും അത് പുറത്തു പറയുന്നില്ല. ഇപ്പോള്‍ സ്ത്രീകള്‍ കാണിച്ച ആര്‍ജ്ജവം പുരുഷന്മാര്‍ കാണിക്കുന്നില്ല എന്നത് തന്നെയാണ് സത്യം. സ്ത്രീകള്‍ക്ക് നഷ്ടപ്പെടാന്‍ ഒരുപാട് ഉണ്ടായത്‌കൊണ്ടാകും അവരൊക്കെ ചിലപ്പോള്‍ ഇത്രയെങ്കിലും ആര്‍ജ്ജവം കാണിച്ചത്.

ഈ മീറ്റൂ കാമ്പയിന്‍ നടക്കുമ്പോള്‍ എങ്കിലും പുരുഷന്മാര്‍ അവര്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് പറഞ്ഞില്ലെങ്കില്‍ അത് നമ്മള്‍ നമ്മളോട് കാണിക്കുന്ന വഞ്ചനയാകും. ഇത്തരത്തില്‍ തുറന്നു പറയുന്നതിന്റെ കമ്പിക്കഥകള്‍ എന്നൊക്കെ പറഞ്ഞു വിമര്‍ശിക്കുന്നവരോട് ആദ്യമേ ഒന്ന് പറയട്ടെ, പെണ്ണായി പിറക്കണമെന്നില്ല പെണ്ണിന് നേരിടേണ്ടി വന്ന പീഡനം അവള്‍ക്ക് എത്രമാത്രം മാനസികമായി ബാധിച്ചിട്ടുണ്ട് എന്ന് മനസ്സിലാകാന്‍.ആണായി പിറന്ന ഒരുവന് നേരെ ഇത്തരത്തില്‍ ഒരു പീഡനം ഉണ്ടായാലും അവനു മനസ്സിലാകും പെണ്ണ് അനുഭവിക്കുന്ന മാനസിക വിഷമം. ഈ കാമ്പയിന്‍ നടക്കുന്ന ഈ വേളയില്‍ എന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവം തുറന്നു പറയാന്‍ ഞാന്‍ഉപയോഗിക്കുന്നു. എന്തുകൊണ്ട് ഇത് ഇവരിലൂടെ പറയുന്നു എന്ന് ചോദിച്ചാല്‍ അതിനു ഇങ്ങനെ മാത്രം മറുപടി പുരുഷപീഡനങ്ങളും ജനങ്ങള്‍ ശ്രദ്ധിക്കപ്പെടണം.

ഇനി നടന്ന കാര്യത്തിലേക്ക് കടക്കാം, ഞാന്‍ വയനാട് പ്ലസ്ടുവിന് പഠിക്കുന്ന കാലത്ത് വി എച് എസ് സി കലോല്‍സവം ആ തവണ നടന്നത് കോഴിക്കോട് ജില്ലയിലെ വടകരയിലെ ഒരു സ്‌കൂളില്‍ വച്ചായിരുന്നു. ഞങ്ങള്‍ ഏതാണ്ട് ആണ്‍ കുട്ടികളും പെണ്കുട്ടികളും കൂടി ഒരു 22 ആളുകളോളം പോയിരുന്നു. ഞാന്‍ കോഴിക്കോട് ജില്ലക്കാരന്‍ ആയതുകൊണ്ട് കൂടെ ഉള്ള ചങ്ങാതിമാര്‍ക്ക് ഒരു കൂട്ടിനു വേണ്ടി പോയി എന്ന് മാത്രം.

അവരുടെ നിര്‍ബന്ധത്തിനു അന്ന് അവര്‍ക്കൊപ്പം അവിടെ തങ്ങി. പരുപാടിയുടെ ഓരോ ആവശ്യത്തിനു അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നു ആകെ ക്ഷീണിച്ചിരുന്നു. അവസാനം ഞങ്ങള്‍ കുറച്ചു പയ്യന്മാര്‍ മാത്രം ഒരു ഹാളില്‍ പോയി കിടന്നു. അപ്പോള്‍ ഏതാണ്ട് ഒരു 2 മണി ഒക്കെ കഴിഞ്ഞു കാണും. ഞങ്ങളുടെ അരികില്‍ വേറെ ഏതോ സ്‌കൂളിലെ അദ്ധ്യാപകര്‍ കുറച്ചുപേര്‍ കിടപ്പുണ്ടായി. ഉറക്കം പിടിച്ചു വന്നപ്പോള്‍ എന്റെ ലിംഗത്തില്‍ ആരോ പിടിച്ചത്‌പോലെ തോന്നി ഞാന്‍ ഞെട്ടി എണീറ്റു. ഇന്നത്തെപ്പോലെ ഒന്ന് ഞങ്ങളുടെ കയ്യില്‍ ഒന്നും ഫോണുകള്‍ ഒന്നും ഉണ്ടായില്ല. അതുകൊണ്ട് തന്നെ ലൈറ്റ് അടിച്ചു നോക്കുവാനും കഴിയില്ലായിരുന്നു.എങ്കിലും ഞാന്‍ ഒന്ന് വെറുതെ ഒന്ന് തപ്പി നോക്കി. അപ്പോള്‍ എന്റെ പാന്റിന്റെ സിബ്ബ് തുറന്നിരിക്കുന്നു. ഞാന്‍ പിന്നെ ആകെ വിഷമത്തിലായി. കൂടെ കിടക്കുന്ന എന്റെ ചങ്ങാതി ആകുമോ അങ്ങനെ ചെയ്തത്? ഞാന്‍ കുറെ ആലോചിച്ചു. അവന്‍ ആണോ ചെയ്തത് എന്നറിയുവാന്‍ അവനെ എന്റെ കാലുകൊണ്ട് ഒറ്റ ചവിട്ടു കൊടുത്തു. അവന്‍ അതൊന്നും അറിയുന്നുണ്ടായില്ല. നല്ല ഉറക്കമായിരുന്നു. വീണ്ടും ഞാന്‍ ചിന്തിച്ചു ഈശ്വരാ ആരായിരിക്കും അത് ചെയ്തത്. ആകെ മനോവിഷമമായി. ഇനി അദ്ധ്യാപകര്‍ എങ്ങാനും ആകുമോ?? ഹേ അങ്ങനെ ചെയ്യുമോ.. ഉണ്ടാവില്ല. ഞാന്‍ സ്വയം മനസ്സിനെ പറഞ്ഞു മനസ്സിലാക്കി. ഇത് വേറെ ഏതോ കൂട്ടുകാര്‍ എനിക്കിട്ടു പണി തന്നതാകും എന്ന് കരുതി ഞാന്‍ സമാധാനിച്ചു.

അങ്ങനെ സമാധാനത്തോടെ ഞാന്‍ വീണ്ടും മയക്കത്തിലേക്ക്.. ആദ്യത്തെപ്പോലെ തന്നെ വീണ്ടും എന്റെ ലിംഗത്തില്‍ എത്തിയിരിക്കുന്നു ആ പിടുത്തം. എണീച്ചെങ്കിലും എണീച്ചതായി ഞാന്‍ ഭാവിക്കാതെ ഒന്ന് തിരിഞ്ഞു. അപ്പോള്‍ ഉടന്‍ ആ കൈ വലിഞ്ഞു. പിന്നെ ഞാന്‍ ഉറങ്ങാതെ കാത്തിരുന്നു. ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ വീണ്ടും ആ കൈ എന്റെ ദേഹത്ത് വന്നു.പിന്നെ ഒന്നും നോക്കിയില്ല ഒറ്റപ്പിടുത്തം ആ കൈയ്ക്ക്, ഏത് ഇരുട്ടത്തും നമ്മുടെ വായിലേക്കുള്ള വഴി അറിയാവുന്നത്‌കൊണ്ട് നേരെ അങ്ങ് കൊണ്ടുപോയി.

എന്റെ വായിലേക്ക് ആ കൈ.. ഒരൊന്നൊന്നര കടി അങ്ങ് കടിച്ചു. എങ്ങനെയോ ആ കൈ എന്റെ വായില്‍ നിന്നും വലിച്ചെടുത്തു ആ മാന്യന്‍. അയാളുടെ കയ്യില്‍ ടോര്‍ച്ച് ഉണ്ടായി. അയാള്‍ അതും തെളിച്ചു എണീറ്റ് ഒറ്റ നടത്തമായിരുന്നു. അതുവരെ ഞാന്‍ സംശയിച്ച പാവം എന്റെ ചങ്ങാതി ഇതൊന്നും അറിയാതെ കിടന്നുറങ്ങുന്നു. എന്റെ മേലേക്ക് വന്ന കൈ ഒരു അദ്ധ്യാപകന്റെ ആയിരുന്നു എന്നറിഞ്ഞപ്പോള്‍ വെറുപ്പ് തോന്നിപ്പോയി അദ്ധ്യാപകരോട്..അതാണ് അവരെക്കൊണ്ടു അത് തുറന്നു പറയാന്‍ സമ്മതിക്കാത്തത്. നിങ്ങളുടെ കുട്ടികള്‍ വിഷാദമായി ഇരിക്കുന്നുവെങ്കില്‍ നല്ലോണം കാര്യങ്ങള്‍ ഒന്ന് ചോദിച്ചു നോക്കുക. ഇതുപോലെ വന്ന പീഡനശ്രമങ്ങള്‍ക്കും ഇരയായിട്ടുണ്ടാകും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...