Categories

കൈനാട്ടിയില്‍ നാളെ കോവിഡ് മെഗാ വാക്‌സിനേഷന്‍ ക്യാമ്പ്

വടകര: കോവിഡ് രോഗികള്‍ വര്‍ദ്ധിച്ച് വരുന്ന ചോറോട് ഗ്രാമ പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാനും തീരുമാനമായി.

നാളെ കൈനാട്ടി സിറാജുല്‍ഹുദയില്‍ (പഴയ ക്രസന്റ് സ്‌കൂള്‍) വച്ച് ചോറോട് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തും.

.രാവിലെ 9 മണി മുതല്‍ വൈക.4 മണിവരെയാണ് ക്യാമ്പ് നടക്കുന്നത്. 45 വയസിനു മുകളില്‍ പ്രായമുള്ള പരമാവധി ആളുകളെ ക്യാമ്പില്‍ പങ്കെടുപ്പിക്കണമെന്നും ആധാര്‍ കാര്‍ഡ് സഹിതം ക്യാമ്പിലെത്തണമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.


പ്ലാന്റ് സൂപ്പര്‍വൈസര്‍ : അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട് :സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍
(കപ്കോ ) ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ മീറ്റ് പ്രോസസിംഗ് പ്ലാന്റ് സൂപ്പര്‍വൈസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത –
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ഇറച്ചി ഉല്‍പാദനത്തിലും സംസ്‌കരണത്തിലുമൂളള സര്‍ട്ടിഫിക്കറ്റ്, ഏതെങ്കിലും സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത മാംസം സംസ്‌കരണ പ്ലാന്റില്‍ ഒരു വര്‍ഷത്തെ പരിചയം. 18 നും 36 വയസിനും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ബയോഡേറ്റ സഹിതം ഏപ്രില്‍ 30- നകം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെപ്കോ ) ടി.സി 30/697 പേട്ട, തിരുവനന്തപുരം -695024 എന്ന മേല്‍ വിലാസത്തില്‍ ലഭിക്കണം . ഇ മെയില്‍ :[email protected], web:www.kepco.co.in)

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP