ദുരന്തങ്ങളെ ഒരുമിച്ച് നേരിടാമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

By | Tuesday August 13th, 2019

SHARE NEWS

വടകര: പ്രളയക്കെടുതി ഒരുമിച്ച് നേരിടുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്‍. ദുരിതബാധിതരെ എങ്ങോട്ടെങ്കിലും തള്ളി വിടുന്ന സാഹചര്യം ഉണ്ടാവില്ലെന്നും ചെയ്യാവുന്നതിന്റെ പരമാവധി സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വിലങ്ങാട് ഉരുള്‍ പൊട്ടല്‍ ദുരിതബാധിതരായ ആളുകളെ പാരിഷ് ഹാളിലെ ക്യാമ്പില്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളം പൂര്‍ണമായും ഒഴിഞ്ഞ് വീട് വാസയോഗ്യമാവുന്ന സാഹചര്യം ഉണ്ടാവുന്നതുവരെ ക്യാമ്പുകളില്‍ കഴിയണം. ഒരുമിച്ച് നിന്ന് ഈ സാഹചര്യത്തെ അതിജീവിക്കാന്‍ സര്‍ക്കാരും സമൂഹവും ദുരിതബാധിതര്‍ക്ക് ഒപ്പമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശങ്ങളും മരണപ്പെട്ടവരുടെ ബന്ധുക്കളെയും മന്ത്രി സന്ദര്‍ശിച്ചു. ക്യാമ്പിലുള്ളവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...