അശ്ലീല സന്ദേശം;യുവ ഡോക്ടര്‍ക്ക് പേരാമ്പ്ര സ്വദേശിനിയുടെ കിടിലന്‍ പണി

By | Tuesday May 17th, 2016

SHARE NEWS

facebook-chat-17-1463466473വടകര : ഫെയ്‌സ്ബുക്ക് ചാറ്റില്‍ ലൈംഗിക ചുവയുള്ള സന്ദേശമിട്ട് ശല്യപ്പെടുത്തിയ യുവ ആയുര്‍വേദ ഡോക്ടര്‍ക്കെതിരെയ യുവതി ഫെയ്‌സബുക്ക് വഴി നടത്തിയ പ്രതിഷേധം ഇന്നലെ സമൂഹ മാധ്യമങ്ങില്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഫെയ്സ്ബുക്കില്‍ അശ്ലീല സന്ദേശമയച്ച ആയുര്‍വേദ ഡോക്ടറുടെ തനിനിറം പുറത്ത് കൊണ്ടുവന്ന പേരാമ്പ്ര സ്വദേശിനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ അപ്രത്യക്ഷമായി. ഇന്‍ബോക്‌സിലേക്ക് ലൈംഗികചുവയുള്ളതും അശ്ലീലമായതുമായ സന്ദേശങ്ങള്‍ അയച്ച യുവ ഡോക്ടറുടെ യഥാര്‍ഥമുഖം എല്ലാവരും തിരിച്ചറിയണമെന്ന് പറഞ്ഞാണ് പേരാമ്പ്ര സ്വദേശിനിയായ ശരണ്യ രാജിന്റെ പോസ്റ്റ്. പോസ്റ്റ് ഇതിനകം 5000ത്തിലധികം പേര്‍ ഷെയര്‍ ചെയ്തുകഴിഞ്ഞു. യുവാവ് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പോസ്റ്റിട്ടത്. എന്നാല്‍ പോസ്റ്റ് ഫേസ്ബുക്ക് റിമൂവ് ചെയ്തു. അതില്‍ അപലപിച്ചും പെണ്‍കുട്ടി പോസ്റ്റ് ഇട്ടിട്ടുണ്ട്.

aravind-krishnan.jpg.image.576.432
യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ കാണാം

  ഒരുപാട് വട്ടം ആലോചിച്ചതാണ് ഇങ്ങനൊരു പോസ്റ്റ് ഇവിടെ എഴുതിയിടണോ എന്ന്…….പിന്നെ ഈ അനുഭവം എനിക്ക് മാത്രമല്ല ഉണ്ടായിട്ടുള്ളതെന്ന വ്യക്തമായ ധാരണയുള്ളതുകൊണ്ടും പുറത്ത് പറയാന്‍ ഒരാളുപോലും ഇതുവരെ ധൈര്യപ്പെട്ടിട്ടില്ല എന്നതുകൊണ്ട് സുഹൃത്തുക്കള്‍ പ്രത്യേകിച്ച് ആയുര്‍വ്വേദ കോളേജിലെ സഹോദരിമാര്‍ അറിയാന്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം ഇതിവിടെ പോസ്റ്റ് ചെയ്യുകയാണ്… മാക്സിമം പേരിലേയ്ക്ക് ഷെയര്‍ ചെയ്യുക… ആയുര്‍വ്വേദ കോളേജിലെ ഒട്ടുമിക്ക പേരുടെയും ഫ്രണ്ട്സ് ലിസ്റ്റില്‍ Aravind krishnan എന്ന ഒരു ആയുര്‍വ്വേദ ഡോക്ടറുടെ പ്രൊഫൈല്‍ കാണാം….. ഇയാള്‍ കരുനാഗപ്പള്ളി സ്വദേശിയും കൃഷ്ണപ്രഭ അസോസിയേറ്റ്സിന്റെ മാനേജിന് ഡയരക്ടറും ആണ്…. നേരിട്ട് പരിചയമില്ല….മ്യൂച്വല്‍ ഫ്രണ്ട്സ് ആയി സ്വന്തം ക്ലാസിലെ കുറേ പേരെ കണ്ടതുകൊണ്ടാണ് റിക്വസ്റ്റ് ആക്സപ്ട് ചെയ്തത്…..അപ്പൊതന്നെ ഇന്‍ബോക്സില്‍ മെസേജുകളുടെ പെരുമഴ…..അതും ഒരു പെണ്ണിനോട് സംസാരിക്കാവുന്ന ഏറ്റവും വൃത്തികെട്ട ഭാഷയില്‍…..ഇയാളെക്കുറിച്ച് പലകുറി കൂടെ ജോലിചെയ്യുന്ന പെണ്‍കുട്ടികള്‍ ഇതുപോലെ മോശം അനുഭവം ഉള്ളതായിട്ട് പറഞ്ഞുകേട്ടിട്ടുണ്ട്…പക്ഷേ ഒരാളും ഇതിനെതിരെയൊരു ചെറുവിരല്‍ അനക്കിയിട്ടില്ല…..സ്വന്തം പ്രൊഫഷന്‍ ആയതുകൊണ്ടോ മറ്റോ ആരും ഇയാളുടെ തനി സ്വരൂപം പുറത്ത് കാണിച്ചിട്ടില്ല… കരുനാഗപ്പള്ളിയിലും മറ്റുമായി നാല് ക്ലിനിക്കുകള്‍ നടത്തിവരുന്ന ഇയാളെപ്പോലുള്ള പകല്‍മാന്യമ്മാര്‍ക്ക് അഴിഞ്ഞാടാനുള്ളതല്ല സ്ത്രീകളുടെ ഇന്‍ബോക്സ്……… സെക്സ് മാത്രം സംസാരിക്കുന്ന ഒരുത്തന് എങ്ങനെയൊരു സ്ത്രീയെ ചികിത്സിക്കാനാവും….? പെണ്ണിന്റെ ശരീരത്തില്‍ കാമം അല്ലാതെ രോഗം എങ്ങനെ കണ്ടെത്താന്‍ കഴിയും ? ഇവനെയൊക്കെ വിശ്വസിച്ച് ഇവരുടെ ഹോസ്പിറ്റലില്‍ ചെലുന്ന നമ്മുടെയൊക്കെ അമ്മമാര്‍ക്കും ചേച്ചിമാര്‍ക്കും ഇതിലും മോശം അനുഭവം ആണ് വരാനിരിക്കുന്നത്… പണവും പദവിയും സംസ്‌കാരത്തിന്റെ അളവുകോലല്ല…. പ്രതികരിക്കാതിരിക്കുകയെന്നത് ഇവനെപ്പോലൂള്ള കൂട്ടിക്കൊടുപ്പുകാര്‍ക്ക് ഒത്താശ ചെയ്യുന്നതിന് തുല്യം തന്നെയാണ്….ഇപ്പൊഴും ഇയാളെന്തെന്നറിയാതെ ഫ്രണ്ട്സ് ലിസ്റ്റില്‍ വെച്ചിരിക്കുന്ന കോളേജിലെ മുഴുവന്‍ സുഹൃത്തുക്കളുംഇതൊരറിയിപ്പായിക്കണ്ട് ഇപ്പൊള്‍ത്തന്നെ ഇയാളെ ബ്ലോക്ക് ചെയ്ത് ചാണകവെള്ളം തെളിച്ച് സ്വയം ശുദ്ധിയാവുന്നതാവും ഭൂഷണം…….. ഫെയ്സ്ബുക്ക് എന്നത് കാമം കരഞ്ഞ് തീര്‍ക്കാനുള്ള വേദിയാണെന്ന് കരുതുന്ന ഇവനെപ്പോലുള്ള ഞരമ്പുകള്‍ക്ക് ഒരു പാഠം ആവും വിധം ഫെയ്സ്ബുക്ക് വഴിതന്നെ ഈ വാര്‍ത്ത പ്രചരിപ്പിച്ച് പൊതുജനങ്ങളിലേയ്ക്കെത്തിക്കുക…

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...