Categories
latest

ഒരു നിമിഷം ചുവട് തെറ്റി; ഒരു കുടുബത്തിൻ്റെ ദുരന്തമായി 

വടകര: ഒരു കുടുബത്തിനെ ദുരിതത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ നാടൊരുമിക്കുന്നു.
ടെറസിൽനിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായ നഗരസഭ 38-ാം വാർഡിലെ ചെറ്റയിൽ തോട്ടുങ്ങൽ പവിത്രന്റെ ചികിത്സയ്ക്കായി നാട്ടുകാർ ചേർന്ന് കമ്മിറ്റി രൂപവത്കരിച്ചു.
ചികിത്സയ്ക്ക് വൻചെലവ് വരുന്ന സാഹചര്യത്തിലാണ് നാടിന്റെ കൂട്ടായ്മ. സെപ്റ്റംബർ 11-ന് പുലർച്ചെ പെയ്ത മഴയിൽ വെള്ളം വീട്ടിനകത്തേക്ക് കയറുന്നത് ഒഴിവാക്കാൻ വേണ്ടി ടെറസിൽ കയറിയപ്പോഴാണ് കാൽതെന്നി താഴേക്ക് വീണത്.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും നെഞ്ചിനു താഴോട്ട് ചലനശേഷി നഷ്ടപ്പെട്ടു.
വിദഗ്‌ധ ചികിത്സ തുടർന്നാൽ മാത്രമേ ചലനശേഷി വീണ്ടെടുക്കാനാകൂ.
ഇപ്പോൾ വൈക്കത്തെ ഇൻഡോ അമേരിക്കൻ ആശുപത്രിയിലാണ് ചികിത്സ.
വളരെ ചെലവേറിയ ചികിത്സ ഓട്ടോഡ്രൈവറായ പവിത്രന് താങ്ങാൻ കഴിയില്ല.
വീട് പുതുക്കിപ്പണിയുന്നതിനായി കെ.ഡി.സി. ബാങ്കിൽ നിന്ന് വായ്പയെടുത്ത്‌ പണി തുടങ്ങിയെങ്കിലും ഇത് പാതിവഴിയിലായി.
രോഗിയായ ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ താങ്ങായിരുന്നു പവിത്രൻ. തുടർച്ചികിത്സ, വീടിന്റെ പൂർത്തീകരണം, കുടുംബത്തിന്റെ സംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണ് നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ചത്.
എ. ദാസൻ (ചെയ.), എ.പി.ഹരീഷ് (ജനറൽ കൺ.), കെ.അബ്ദുള്ള (ഖജാ.) എന്നിവരാണ് ഭാരവാഹികൾ. കെ.ഡി.സി. ബാങ്കിന്റെ വടകര ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 100081201525524. ഐ.എഫ്.എസ്. കോഡ്- KDCB0000008.
Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

NEWS ROUND UP