ബന്ധുവായ കാമുകനൊപ്പം ഒളിച്ചോടിയ യുവതി റിമാന്‍ഡില്‍

By news desk | Tuesday June 19th, 2018

SHARE NEWS

പേരാമ്പ്ര: മക്കളെ ഉപേക്ഷിച്ചു ബന്ധുവായ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും റിമാന്‍ഡില്‍.

ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം പെരുവണ്ണാമൂഴി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പയ്യോളി കോടതി റിമാന്‍ഡു ചെയ്തത്. രണ്ട് കുട്ടികളുടെ മാതാവായ 29 കാരിയെ ജൂണ്‍ എട്ടിനാണ് ഭര്‍തൃ വീട്ടില്‍ നിന്ന് കാണാതായത്.

ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. അതിനിടെയാണ് യുവതി കൊയിലാണ്ടി സ്വദേശിയായ ബന്ധുവിനൊപ്പം ഹാജരായത്. ആറും ഒമ്പതും വയസ്സുള്ള രണ്ടു കുട്ടികളുടെ മാതാവ് യുവതി.

ജുവനൈല്‍ ജസ്റ്റിസ് ആകറ്റ് പ്രകാരം പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ബന്ധുവിനൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ചപ്പോള്‍ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്യുകയായിരന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...