കടലില്‍ കാണാതായ യുവാവിനെ കണ്ടെത്തിയില്ല മടപ്പള്ളിയില്‍ നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുന്നു

By | Tuesday August 20th, 2019

SHARE NEWS

വടകര: മത്സ്യ ബന്ധനത്തിനിടെ യുവാവിനെ കടലില് കാണാതായ യുവവാവിന് കണ്ടെത്തിയില്ല. പ്രതിഷേധവുമായി നാട്ടുകാര്‍ മടപ്പളളിയില്‍ നാഷണല്‍ ഹൈവേ ഉപരോധിച്ചു.

മടപ്പള്ളി അറക്കല് ക്ഷേത്രത്തിന് സമീപം സനല്കുമാറിനെയാണ് (28) ഞായറാഴ്ച വൈകുന്നേരം കാണാതായത്.സനല്കുമാറിന് വേണ്ടിയുള്ള തെരച്ചല് തുടരുകയാണ്.അറക്കല് ക്ഷേത്രത്തിനു സമീപം തീരത്തോട് ചേര്ന്ന് കടലിലിറങ്ങി മത്സ്യ ബന്ധനത്തില് ഏര്‌പ്പെടുമ്പോള് ചുഴിയില് അകപ്പെടുകയായിരുന്നു. തിരക്കുഴിയില് വലയെറിയുമ്പോഴായിരുന്നു സംഭവം. സുഹൃത്തുക്കള് കടലില് ഇറങ്ങിയെങ്കിലും കനത്ത ചുഴി കാരണം രക്ഷിക്കാനായില്ല. ഇവര്ക്ക് നോക്കിനില്ക്കാനേ കഴിഞ്ഞുള്ളൂ. ഫയര്‌ഫോഴ്‌സും നാട്ടുകാരും രാത്രി വൈകിയും തുടര്ന്ന തെരച്ചല് തിങ്കളാഴ്ച രാവിലെ പുനരാരംഭിച്ചെങ്കിലും കണ്ടെത്തനായില്ല.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്