ലാലേട്ടന്റെ പിറന്നാള്‍ ദിനത്തില്‍ ഫാന്‍സ് അസോസിയേഷന്‍വടകര ഗവ ആശുപത്രിയിലേക്ക് പി.പി.ഇ കിറ്റുകള്‍ നല്‍കി

By news desk | Friday May 22nd, 2020

SHARE NEWS

വടകര: ചലച്ചിത്ര താരം മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ ദിനം മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ വടകര ഏരിയാ കമ്മിറ്റി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാര്‍ഥകമാക്കി. കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വടകര ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പി.പി.ഇ കിറ്റുകളും മാസ്‌ക്കുകളും വിതരണം ചെയ്തു.

ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.കെ.വി അലി കിറ്റുകള്‍ ഏറ്റുവാങ്ങി. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ വടകര ഏരിയാ സെക്രട്ടറി സുഗീത്.എസ്സ്, പ്രസിഡന്റ് സന്ദീപ്. കെ.കെ, ട്രഷറര്‍ ശ്രിജീഷ്.കെ.സി, ജോയിന്റ് സെക്രട്ടറി ആനന്ദ്.വി.കെ, വൈസ് പ്രസിഡന്റ് സുമേഷ്.കെ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്