Categories
Flash News

അഴിയൂരില്‍ ആരാധനലയങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ; പിന്തുണയുമായി മതസംഘടനകള്‍

അഴിയൂര്‍: കോവിഡ് രണ്ടാം തരംഗത്തില്‍ അഴിയൂര്‍ പഞ്ചായത്തില്‍ രോഗികള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളുടെ പ്രതിനിധികളുടെ യോഗം പഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്തു.

ആരാധനാലയങ്ങളില്‍ 50 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. കൂടാതെ മാസ്‌ക്ക് ധരിക്കാത്തവരെയും കൃത്യമായ രീതിയില്‍ അത് ഉപയോഗിക്കാത്തവരെയും ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കുകയില്ല.അടുത്ത രണ്ടാഴ്ച അപരിചിതരായവരെ വീട്ടില്‍ കയറ്റുകയോ മറ്റു പിരിവുകള്‍ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുതെന്ന് യോഗം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
രോഗവ്യാപനത്തിന് കാരണമാകുന്ന പ്രവൃത്തി ആയതിനാല്‍ റംസാന്‍ കാലത്ത് വീടുകള്‍ കയറിയുള്ള ധന ശേഖരണത്തിന് അപരിചിതര്‍ക്ക് സഹായം നല്‍കരുത്. ആരാധനാലയങ്ങളുടെ പുറത്ത് സാനിറ്റൈസര്‍ ഉറപ്പുവരുത്തുകയും വരുന്നവരുടെ വിവരം ശേഖരിക്കുകയും വേണം. അനാവശ്യമായി ആരാധനാലയങ്ങളുടെ പരിസരത്ത് കൂടി നില്‍ക്കുകയോ ഇഫ്താര്‍ വിരുന്നോ അനുവദിക്കുന്നതല്ല.
സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഈ കാര്യം പരിശോധിക്കുന്നതാണ്. പ്രായമുള്ളവര്‍ ആരാധനാലയങ്ങളില്‍ എത്തുന്നത് പൂര്‍ണ്ണമായും ഒഴിവാക്കും. ഇതിനായി പ്രത്യേക ഉദ്‌ബോധനം നടത്തുന്നതാണ്. ആരാധനാലയങ്ങളുടെ പുറത്ത് കൂട്ടം കൂടി നിന്ന് പിരിവോ മറ്റ് കാര്യങ്ങളോ അനുവദിക്കുന്നതല്ല.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ അധ്യക്ഷതവഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ്യ കരോടി ,ചോമ്പാല്‍ പൊലീസ് സിഐ ശിവന്‍ ചോടത്ത്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.ടി.പ്രദീപന്‍ ആരാധനാലയങ്ങളുടെ പ്രതിനിധികളായ കെ.അന്‍വര്‍ ഹാജി, രാമചന്ദ്രന്‍, ചെറിയ കോയതങ്ങള്‍, പി മുകുന്ദന്‍, കെ.പി.ഇസ്മയില്‍, വി.കെ.സഫീര്‍, നൗഷാദ്, ടി.സി.എച്ച്.ലത്തീഫ്, നിബ്രാസ്, ഹാരിസ് മുക്കാളി, മുഹമ്മദ് റൈഷാദ് എന്നിവര്‍ സംസാരിച്ചു.

കണ്ടൈമെന്റ് വാര്‍ഡുകളില്‍
കൂടുതല്‍ നിയന്ത്രണം


അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ കോവിഡ് രോഗികള്‍ വര്‍ധിച്ചതിനാല്‍ 7,10,13 വാര്‍ഡുകള്‍ ജില്ലാ കളക്ടര്‍ കന്റൈന്‍മെന്റ് സോണ്‍ ആയി ഉത്തരവാക്കി. ഇവിടെ 5 പേരില്‍ കൂടുതല്‍ ഉള്ളവരുടെ യാതൊരു കുടിച്ചേരലും അനുവദിക്കില്ല ,ഈ വാര്‍ഡുകളിലെ ആരാധനാലയങ്ങളില്‍ 5 പേര്‍ മാത്രം. കടകള്‍ 7 മണി മുതല്‍ 7 വരെയും
ഹോട്ടല്‍ രാത്രി 7 മണി വരെ മാത്രം പ്രവര്‍ത്തിക്കും. മറ്റ് യാതൊരു വിധ കുടി ചേരലുകളും അനുവദിക്കുന്നതല്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP