സിലബസില്‍ നിന്നും ചരിത്ര ഭാഗങ്ങള്‍ നീക്കം ചെയ്തതിനെതിരെ എം എസ് എഫ് പ്രതിഷേധം

By | Friday July 10th, 2020

SHARE NEWS

വടകര : സി ബി എസ് ഇ യുടെ ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള സിലബസില്‍ നിന്നും മതേതരത്വം, പൗരത്വം, ജനാധിപത്യം, ഫെഡറലിസം തുടങ്ങിയവ എടുത്തു കളഞ്ഞതിനെതിരെ എം എസ് എഫ് പ്രതിഷേധം .

വടകര മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ മതേതരത്വം, പൗരത്വം ജനാധിപത്യം വിദ്യാര്‍ത്ഥികള്‍ തെരുവില്‍ വായിക്കുന്നു ‘ എന്ന പരിപാടി അഞ്ചുവിളക്ക് പരിസരത്ത് സംഘടിപ്പിച്ചു.

പരിപാടി വടകര നിയോജക മണ്ഡലം എം എസ് എഫ് പ്രസിഡന്റ് സഫീര്‍ കെ കെ ഉദ്ഘാടനം ചെയ്തു.മുന്‍സിപ്പല്‍ എം എസ് എഫ് പ്രസിഡന്റ് സഹല്‍ ഇ എം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജംഷിദ് അഴിത്തല സ്വാഗതവും ട്രെഷറര്‍ ഹിജാസ് വി പി നന്ദിയും പറഞ്ഞു.സഫ്‌വാന്‍, അല്‍ത്താഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്