മുച്ചിലോട്ട് കാവില്‍ ഭക്തജന പ്രവാഹം

By | Saturday March 7th, 2020

SHARE NEWS

വടകര : ജില്ലയിലെ ഏക ചോറോട് മുച്ചിലോട്ട് കാവില്‍ നിറഞ്ഞു കവിഞ്ഞ ഭക്തര്‍ക്ക് അനുഗ്രഹമേകി മുച്ചിലോട്ട് ഭഗവതി.
മാര്‍ച്ച് 4 ന് ആരംഭിച്ച കളിയാട്ട മഹോത്സവത്തിന് ഭക്തരുടെ പ്രവാഹമായി മാറി.

മൂന്നു ദിവസങ്ങളിലും ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് രണ്ട് നേരവും അന്നദാനം നല്‍കി. പെരുങ്കളിയാട്ട മാതൃകയില്‍ നടത്തുന്ന കളിയാട്ടത്തിന് അന്യജില്ലകളില്‍ നിന്നും നിരവധി വാഹനങ്ങളില്‍ ഭക്തരെത്തി.

മൂന്ന് പ്രദേശങ്ങളില്‍ നിന്നും കലവറ നിറക്കല്‍ സാധനങ്ങളുമായ് ഭക്തരെത്തുന്നതോടെ കളിയാട്ട കാവ് ഉണരുകയായിരുന്നു. വടകര മേഖലയില്‍ തന്നെ വ്യത്യസ്തതയുള്ള തെയ്യകോലങ്ങളാണിവിടെ.

രണ്ട് ദിവസങ്ങളില്‍ രാത്രികളില്‍ കലാപരിപാടികള്‍ അരങ്ങ്‌ങേറി.ക്ഷേത്ര കമ്മിറ്റി, കഴപ്പുര ട്രസ്റ്റ്, നാട്ടുകാരും ചേര്‍ന്ന വിപുലമായ ആഘോഷകമ്മിറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്