വടകര: കന്യാകുമാരി കുമാരകോവില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റിയില്‍ കപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗില്‍ വടകര കസറ്റ്ംസ് റോഡിലെ മുഹമ്മദ് നമീറിന് ഒന്നാം റാങ്ക്.

വടകര സ്വദേശി സൗദി പ്രവാസിയായ അഷറഫ് വൈക്കിലേരിയുടെയും പെരിങ്ങാടി വയലില്‍ ഷംലയുടെയും മൂത്ത മകനാണ് ഈ മിടുക്കന്. 10 തരം വരെ ഗല്ഫില് പഠനം പൂര്‍ത്തിയായ നമീര്‍. കേരളത്തില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റിയില്‍ എഞ്ചിനിയറിംഗ് ബിരുദമെടുക്കുന്നത്. ക്യാമ്പസ് സെക്ഷനിലും മുഹമ്മദ് നമീര്‍ മികവാര്‍ന്ന പ്രകടനം കാഴ്്ച വെച്ചിട്ടുണ്ട്. ചെറിയ ക്ലാസ് മുതല്‍ മികച്ച അക്കാദമിക് നേട്ടങ്ങള്‍ കരസ്ഥമാക്കിയിരുന്നുവെന്നും വടകരയിലെ നമീറിന്റെ ബന്ധുക്കള്‍ പറയുന്നു.

വടകര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Vatakaranews Live
RELATED NEWS
