
വടകര: ‘ഈയ്യൊരു ദിവസം വീണ്ടുമൊരു ഓര്‍മപ്പെടുത്തല്‍ ആണ് . അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ നോട്ടം എന്നിലേക്ക് റഹ്മത്തായി എത്തിച്ചേര്‍ന്ന ദിനം
കാലങ്ങള്‍ എത്ര കഴിഞ്ഞാലും ഈ ദിവസത്തിന്റെ മാറ്റു കൂടുകയല്ലാതെ കുറയാന്‍ പോകുന്നില്ല. തനിച്ചു യാത്ര ചെയ്തിരുന്ന അപരിചതരായ രണ്ടുപേര്‍ ഒരുമിച്ചു യാത്ര തുടങ്ങാന്‍ നാഥന് വിധിയേകിയിട്ട് ഇന്നേക്ക് 15 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു’ .

പുതുവത്സര ദിനത്തില്‍ രക്തദാനം നടത്തിയതിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിക്കുകയായിരുന്നു വടകരയിലെ പൊതു പ്രവര്‍ത്തകനായ മുനീര്‍ സേവന. പുതുവത്സര ദിനവും വിവാഹ വാര്‍ഷികവും ഒരുമിച്ച് ആഘോഷിക്കാന്‍ ഭാഗ്യം ചെയ്തവന്.

മൂനീര്‍ സേവന വിവാഹ വാര്‍ഷികദിനത്തില്‍ രക്തദാനം നല്‍കുന്നത് 4ാം തവണയാണ്. ഒ നെഗറ്റീവ് രക്ത ഗ്രൂപ്പിന്റെ ഉടമയായ രക്തദാന മേഖലയില്‍ സജീവ സാന്നിധ്യമാണ്

രക്തത്തിന് ജാതിയുടെ മതത്തിന്റെയോ, വര്‍ഗത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ, നിറവും മണവും നോക്കാതെ സഹായഹസ്തവുമായി കുതിച്ചു എത്തും താഴെ അങ്ങാടി സ്വദേശിയായ ഈ ചെറുപ്പക്കാരന്.
എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബത്തിലെ ഒരാളുടെ വൃക്ക മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് വേണ്ടി 10 ആളുടെ രക്തം ആവശ്യം വേണ്ടിവന്നപ്പോഴാണ് മുനീര്‍ ഈ മേഖലയിലേക്ക് എത്തുന്നത്…
രക്തദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ മുനീര്‍ പിന്നീട് തന്റെ ഇരുചക്രവാഹനത്തിന്റെ മുമ്പില്‍ രക്തം ദാനം ചെയ്യാന്‍ എല്ലാവരെയും ക്ഷണിച്ച് കൊണ്ട് സ്റ്റിക്കര്‍ പതിച്ചാണ് വണ്ടി ഓട്ടിയിരുന്നത്…
രക്തത്തിന് വേണ്ടി കഷ്ടപെടുന്ന രോഗികള്‍ക്ക് നമുക്ക് നല്കാന് കഴിയുന്ന ഏറ്റവും വലിയ സഹായമാണ് രക്തദാനം….രക്തദാനത്തിന് എല്ലാ യുവാക്കളും ഈ സേവന പാതയില്‍ വരണമെന്നതാണ് തന്റെ ലക്ഷ്യമെന്ന് മുനീര്‍ സേവന പറയുന്നു.
News from our Regional Network
RELATED NEWS
