വടകര നഗരസഭ പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു

By | Friday January 24th, 2020

SHARE NEWS

വടകര:  കാണികളെ ആകര്‍ഷിക്കുന്ന രീതിയിലാണ് പാര്‍ക്കില്‍ എല്ലാ സജീകരണങ്ങളും ഒരുക്കിയിരിക്കുന്നത്.

നവീകരിച്ച പാര്‍ക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഇന്ന് കാലത്ത് 10 മണിക്ക് നാടിന് സമര്‍പ്പിച്ചു. വടകര എം.എല്‍.എ സി.കെ.നാണു അധ്യക്ഷത വഹിച്ചു.

വടകര നഗരസഭ ചെയര്‍മാന്‍ കെ.ശ്രീധരന്‍ സ്വാഗതം പറഞ്ഞു. കെ.പി.ബിന്ദു, ഇ.അരവിന്ദാക്ഷന്‍, പി.സഫിയ, പി.അശോകന്‍, റീന ജയരാജ്, വി.ഗോപാലന്‍ മാസ്റ്റര്‍, എന്നിവര്‍ ആശംസയര്‍പ്പിച്ചു.

അരുണ്‍ രംഗന്‍ നന്ദിയും പറഞ്ഞു. നവീകരിച്ച പാര്‍ക്കില്‍ മിനി ഓഡിറ്റോറിയം ഓപ്പണ്‍ സ്റ്റേജ്, കുട്ടികളുടെ പാര്‍ക്ക്, സ്‌നാക്‌സ് പാര്‍ലര്‍ എന്നിവ സജീകരിച്ചിട്ടുണ്ട്.

മനോഹരമായ നടപ്പാതകള്‍, പുല്‍ത്തകിടികള്‍, മരങ്ങള്‍ക്കു ചുറ്റും ചിത്രശലഭത്തിന്റെയുംമറ്റും ആകൃതിയില്‍ ഇരിപ്പിടങ്ങള്‍ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഒഴിവ് സമയം ആനന്ദകരമാക്കാനുള്ള എല്ലാ സൗകര്യങ്ങളും പാര്‍ക്കില്‍ ഒരുകിക്കിയിട്ടുണ്ട്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്