ബി.ജെ.പി.യ്ക്ക് ബദലാകാൻ ഇടതു പക്ഷത്തിന് കഴിയില്ലെന്ന്:കെ.മുരളീധരൻ 

By | Wednesday April 17th, 2019

SHARE NEWS

വടകര:ബി.ജെ.പി യ്ക്ക് ബദലാകാൻ ഇടതുപക്ഷത്തിന് കഴിയില്ലെന്ന് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ പറഞ്ഞു.വടകര ജേർണലിസ്റ്റ് യൂനിയൻ സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുരളി.വ്യക്തമായ നയമില്ലാത്ത ഇടതുപക്ഷത്തിന് ഇവർ മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങളും പ്രായോഗികമല്ല.

കേരളം,ബംഗാൾ,ത്രിപുര എന്നീ സംസ്ഥാനങ്ങൾക്ക് അപ്പുറം നാലാമതൊരു സംസ്ഥാനത്ത് വിജയിക്കാൻ പറ്റുന്ന സ്ഥാനാർത്ഥിയെ നിർത്താൻ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല.യു.പി.ഒഴികെയുള്ള സംസ്ഥാനങ്ങളിൽ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ്സ് ബി.ജെ.പി യെ മാറ്റി നിർത്താൻ പ്രതിപക്ഷ മുന്നണികളുടെ ഭാഗമായി മത്സരിക്കുകയാണെന്നും ഈയ്യൊരു സാഹചര്യത്തിൽ കേന്ദ്രത്തിൽ സർക്കാരുണ്ടാക്കാൻ സാധ്യത കോൺഗ്രസ്സിനാണെന്നും മുരളി പറഞ്ഞു.

സംസ്ഥാനത്തെ യു.ഡി.എഫ് മുന്നണിയുടെ ഭാഗമായ എല്ലാ കക്ഷികളും യു.പി.എ.യുടെ ഭാഗമാണ്.വളരെ അനുകൂലമായ സാഹചര്യമാണ് യു.ഡി.എഫിന് കേരളത്തിലും,പ്രത്യേകിച്ച് വടകരയിലും ഉള്ളത്.ഒരുപാട് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന വടകരയിൽ അക്രമ രാഷ്ട്രീയമാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്.

ഇതിൽ അന്തിമ വിധി കർത്താക്കൾ ജനങ്ങളാണെന്നും മുരളി പറഞ്ഞു.മണ്ഡലത്തിലെ പല ഭാഗങ്ങളിലും തന്റെ പ്രചരണ ബോർഡുകളും,കൊടികളൂം നശിപ്പിക്കുകയാണ്.ഇടതു മുന്നണിയുടെ തകർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.യു.ഡി.എഫിന് ഭൂരിപക്ഷത്തിൽ സംശയമുള്ള മണ്ഡലം തലശ്ശേരി മാത്രമാണ്.മറ്റു ആറു മണ്ഡലങ്ങളിലും ലീഡ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണിയെന്ന് മുരളി പറഞ്ഞു.

തലശ്ശേരി കേന്ദ്രീകരിച്ച് മുന്നണിയും,കോൺഗ്രസ്സും ശക്തമായ പ്രവർത്തനം നടത്തി വരികയാണ്.നിലവിലത്തെ നിയമസഭാ വോട്ടിംഗ് പാറ്റേണല്ല പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടാകുക.ഇനി റോഡ് ഷോ ആവശ്യമില്ലെന്നും വീട് വീടാന്തരമുള്ള ക്യാമ്പയിനാണ് നടത്തുകയെന്നും മുരളി പറഞ്ഞു.കള്ളവോട്ടും,ബൂത്ത് പിടിത്തവും കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായും മുരളി പറഞ്ഞു.

വടകരയിൽ കോൺഗ്രസ്സ് നേതാക്കൾ പ്രചരണ രംഗത്ത് ഇറങ്ങിയില്ലെന്ന് പരാതി ഉണ്ടല്ലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് താനറിയാതെയാണ് പരാതി പോയതെന്നും മുരളി പറഞ്ഞു.സോഷ്യലിസ്റ്റുകാർ മത്സരിക്കാത്ത ആദ്യ തെരഞ്ഞെടുപ്പാണിത്.എൽ.ജെ.ഡി യുടെ ഇടതു മുന്നണി പ്രവേശനത്തോട് നേതാക്കൾ യോജിച്ചെങ്കിലും,അണികൾ വിയോജിക്കുകയാണ്.

പ്രവർത്തകർ നിരാശയിലായതിനാൽ ഇവരുടെ വോട്ട് തനിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വടകരയിൽ വിജയം സുനിശ്ചിതമാണെന്നും മുരളി കൂട്ടിച്ചേർത്തു.പരിപാടിയിൽ വടകര ജേർണലിസ്റ്റ് യൂനിയൻ പ്രസിഡണ്ട് ടി.പി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.പ്രദീപ് ചോമ്പാല സ്വാഗതവും,രാജീവൻ പറമ്പത്ത് നന്ദിയും പറഞ്ഞു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...