Categories
Flash News

മന്‍സൂര്‍ വധം സി.പി.എമ്മിന്റെ പക തീര്‍ക്കല്‍ : എന്‍.വേണു

വടകര: കൂത്ത് പറമ്പ് മണ്ഡലത്തില്‍ പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകം പരാജയഭീതിയില്‍ ലക്കുകെട്ട സി.പി.എംനേതൃത്വത്തിന്റെ ഗൂഡാലോചനയുടെ ഫലമാണെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പ്രസ്ഥാവനയില്‍ പറഞ്ഞു.


രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അന്ത്യം കാണാന്‍ പൊതു സമൂഹം മുഴുവന്‍ആഗ്രഹിക്കുന്ന ഘട്ടത്തിലും ഊരിയ വാള്‍ താഴെ വെക്കാന്‍ തയ്യാറാകാത്ത സി.പി.എം നെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തിനാണ് സ്വന്തം ഉമ്മയുടെയും സഹോദരങ്ങളുടെയും മുന്നിലിട്ട് മാരകമായി വെട്ടി മന്‍സൂറിനെ കൊലപ്പെടുത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം മുന്നില്‍ കണ്ടുള്ള പരിഭ്രാന്തിയാണ് കൊലക്ക് കാരണമെന്നും നേതൃത്വത്തിന്റെ ഗൂഡാലോചന ഇതിന് പിന്നിലുണ്ടെന്നും യഥാര്‍ത്ഥ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും വേണു ആവശ്യപ്പെട്ടു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP