Categories
Flash News

നദ ഫാത്തിമയുടെ മൃതദേഹം ഖബറടക്കി ; മരണകാരണം കണ്ടെത്താൻ സ്മാർട്ട് ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം

വടകര: വാടക ക്വോട്ടേഴ്‌സിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നദ ഫാത്തിമയുടെ മൃതദേഹം അല്പസമയം മുമ്പ് ഖബറടക്കി .

മരണകാരണം കണ്ടെത്താൻ നദ ഉപയോഗിച്ച സ്മാർട്ട് ഫോൺ കേന്ദ്രീകരിച്ച് ചോമ്പാല പോലീസ് അന്വേഷണം ആരംഭിച്ചു.

ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ് മോർട്ടം നടത്തിയ നദ ഫാത്തിമയുടെ മൃതദേഹം മാങ്ങാട്ട് പാറ കക്കാട്ട് പള്ളിയിലാണ് ഖബറടക്കിയത്. വ്യക്തമായില്ല.


ഇന്ന് രാവിലെ കോവിഡ് പരിശോധനക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തിയത്.

വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പതിന്നാലുകാരിയെ ഇന്നലെ വൈകിട്ടാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

വള്ളിക്കാട് അമ്പാടി ക്വാർട്ടേഴ്‌സിലെ താമസക്കാരി മണിയാറത്ത് താഹിറയുടെ മകൾ നദ ഫാത്തിമ (14)യാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ടാണ് ഒന്നാംനിലയിലെ കിടപ്പുമുറിക്കുള്ളിൽ ഫാനിൻ്റെ ലീഫിൽ തൂങ്ങിയനിലയിൽ നദയെ കണ്ടത്.

വില്യാപ്പള്ളി എം.ജെ.സ്കൂൾ വിദ്യാർഥിനിയാണ് നദ. ഉമ്മയും നദയുമാണ് ക്വാർട്ടേഴ്‌സിൽ താമസിക്കുന്നത്.

ഉപ്പ നാസർ നേരത്തേ മരിച്ചതാണ്. മരണകാരണം വ്യക്തമായിട്ടില്ല.

ഇതേക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

English summary: The deceased has been identified as Nada Fathima, 14, daughter of Maniyarath Tahira, a resident of Vallikad Ambadi Quarters.

NEWS ROUND UP