പയ്യോളി സ്വദേശി ലഹരി ഗുളികളുമായി പിടിയില്‍

By | Monday December 24th, 2018

SHARE NEWS

തലശ്ശേരി: കൂത്തുപറമ്പ് റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി.പ്രമോദും സംഘവും കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ നടത്തിയ വാഹന പരിശോധനയില്‍ സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍.
ഇന്നലെ പുലര്‍ച്ചെ കെ.എ.40 എഫ്884 നമ്പര്‍ രാജഹംസം ബസ്സില്‍ നിന്നാണ് പ്രതി പിടിയിലായത്.

കൊയിലാണ്ടി പയ്യോളി സ്വദേശി പൂവ്വന്‍ചാലില്‍ വീട്ടില്‍ പി.സഫറുദ്ദീനെയാണ് (27) അറസ്റ്റ് ചെയ്തത്.

ഇയാളില്‍ നിന്ന് 262 ഗ്രാം സാമാ പ്രോക്‌സിവോണ്‍, 20 ഗ്രാം നൈട്രസെപാം ഗുളികകള്‍ കണ്ടെത്തി.

എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സുധീര്‍ വാഴവളപ്പില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.അജേഷ്, എം.കെ.സുമേഷ്, പ്രജീഷ് കോട്ടായി, ഡ്രൈവര്‍ അജിത്ത് എന്നിവരുണ്ടായിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്