Categories
latest

പ്രണയം പച്ചയോട് മാത്രം പി സി രതീശന്‍ സാംസ്‌കാരിക വേദിക്ക് വിവാഹ ചടങ്ങില്‍ നിന്നും സഹായധനം

വടകര: ‘ഉപ്പ കാണിച്ചു തന്നതല്ല സഖാവേ ഈ പാര്‍ട്ടി ഉപ്പ പറഞ്ഞുതന്ന കഥകളില്‍ നിന്നും ഞാന്‍ തെരഞ്ഞെടുത്തതാണ് ഈ പാര്‍ട്ടി ‘ പ്രണയം പച്ചയോട് മാത്രം’ ഏറാമല വാഴയില്‍ റാഫിയുടെ മകള്‍ നസത്ത് ്‌വിവാഹ ചടങ്ങില്‍ നിന്നും പി സി രതീശന്‍ സാംസ്‌കാരിക വേദിയുടെ ആംബുലന്‍സ് ധനസഹായ നിധിയിലേക്ക് സംഭാവന നല്‍കുമ്പോള്‍ പറയുവാനുള്ളത് സോഷ്യലിസ്റ്റ് പാരമ്പര്യത്തിന്റെ കഥകള്‍ മാത്രം.

നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനും അകാലത്തില്‍ വിട്ടു പിരിഞ്ഞ പി സി രതീശന്‍ സ്മാരക ആംബുലന്‍സിന് വേണ്ടിയുള്ള ധനസമാഹരണത്തില്‍ നിന്നും വാഴയില്‍ കുടുംബത്തിന് മാറി നില്‍ക്കാനാവില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് ഏറാമലയിലെ ഓണഘോഷ പരിപാടിയില്‍ ഗാനം ആലപിച്ച് കൊണ്ടിരിക്കെ കുഴഞ്ഞ് വീണാണ് രതീശന്‍ മരണപ്പെട്ടത്. തുടര്‍ന്ന് രതീശന്റെ കുടുംബത്തിനൊപ്പം നാട് ഒന്നായി നില്‍ക്കുകയായിരുന്നു. ജനകീയ പങ്കാളിത്തതോടെ വീട് നിര്‍മ്മിച്ച് നല്‍കിയിരുന്നു. തുടര്‍ന്നാണ് രതീശന്റെ ഓര്‍മ്മക്കായി സാംസ്‌കാരിക വേദി രൂപീകരിച്ചത്.

എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ സഹായധനം ഏറ്റുവാങ്ങി . എല്‍ഡെഡി നേതാക്കളായ മനയത്ത് ചന്ദ്രന്‍ എം കെ ഭാസ്‌കരന്‍ ഇ പി ദാമോദരന്‍ മാസ്റ്റര്‍ എന്നിവര്‍ വധുവിന് വിവാഹ ആശംസകള്‍ നേര്‍ന്നു. ഏറാമലയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് ഒപ്പം നിന്നവരാണ് വാഴയില്‍ കുടുംബാംഗങ്ങളെന്ന് എല്‍ഡെഡി നേതാക്കള്‍ പറഞ്ഞു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP