Categories
Flash News

ദേശീയ പാത സ്ഥലമെടുപ്പ് ; പുനരധിവാസം ഫയലില്‍ ഒതുങ്ങിയെന്ന് ആക്ഷേപം

വടകര :ദേശീയ പാത സ്ഥലമെടുപ്പ് പുനരധിവാസം ഫയലില്‍ ഒതുങ്ങിയതായി പരാതി. മറ്റു മാര്‍ഗമില്ലാതെ വീട്, കച്ചവട സ്ഥാപങ്ങള്‍ നഷ്ടപെടുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന് ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥയിലുണ്ട്. എന്നാല്‍ ഇത്തരം വ്യവസ്ഥകളാണ് നടപ്പാക്കാതെ പോകുന്നത്.


താലൂക്കില്‍ നഷ്ട പരിഹാരം നല്‍കി വീടുകള്‍ , കടകള്‍ എന്നിവയില്‍ നിന്നും ആളുകളെ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ദ്രുതഗതിയില്‍ നടന്നു വരികയാണ് . ഇതിനിടയിലാണ് പുനരധിവാസം ലഭിക്കാതെ ആളുകള്‍ തെരുവിലേക്ക് ഇറങ്ങേണ്ട സാഹചര്യം വരുന്നതായി പരാതി ഉയരുന്നത് . സ്ഥലമെടുപ്പിന്റെ ഭാഗമായി വീട് നഷ്ടപെടുന്നവര്‍ക്ക് മൂന്ന് സെന്റ് സ്ഥലവും അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ വീടും നല്‍കണമെന്നാണ് വ്യവസ്ഥ . കച്ചവടകാര്‍ക്ക് രണ്ടരലക്ഷം രൂപയും അംഗീകൃത തൊഴിലാളിക്കു ആറുമാസത്തെ ശമ്പളയും നല്‍കണമെന്നാണ് പുതിയ ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ വ്യക്തമാകുന്നത്. എന്നാല്‍ ഇത് മലപ്പുറം ജില്ലയില്‍ നടപ്പിലാക്കിയിട്ടുമുണ്ട് .
കോഴിക്കോട് ജില്ലയില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു വിവരാവകാശ രേഖകള്‍ പറയുന്നത് . കച്ചവട സ്ഥാപങ്ങള്‍ നഷ്ട പ്പെടുന്നവരുടെ കണക്കുകള്‍ പോലും ലാന്‍ഡ് അക്യുസിഷന്‍ തഹസില്‍ദാരുടെ ഓഫീസുകളില്‍ശേഖരിച്ചിട്ടില്ല . മറ്റു മാര്‍ഗമില്ലാതെ വീട്, കച്ചവട സ്ഥാപങ്ങള്‍ നഷ്ടപെടുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന് ദേശീയ പാത കര്‍മ്മസമിതി സംസ്ഥാന സമിതി അംഗം പ്രദീപ് ചോമ്പാല, ജില്ലാ കണ്‍വീനര്‍ എ ടി മഹേഷ് എന്നിവര് ആവശ്യപ്പെട്ടു .

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP